ന്യൂഡൽഹി: അന്തർ സംസ്ഥാന യാത്രകളും ചരക്കു ഗതാഗതവും തടസ്സപ്പെടുത്തരുതെന്ന് സംസ്ഥാനങ്ങൾക്ക് കേന്ദ്ര സർക്കാർ നിർദേശം. കേന്ദ്ര ആഭ്യന്തര സെക്രട്ടറിയാണ് സംസ്ഥാന ചീഫ് സെക്രട്ടറിമാർക്ക് ഇതുസംബന്ധിച്ച് നിർദേശം നൽകിയത്. സംസ്ഥാനങ്ങൾ തമ്മിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തരുത്. യാത്ര തടസ്സപ്പെടുത്തുന്നത് 2005 ഡിസാസ്റ്റർ മാനേജ്മെൻറ് നിയമത്തിലെ മാർഗ നിർദേശങ്ങളുടെ ലംഘനമാണ്.
യാത്രക്ക് അനുമതിയോ പാസോ പെർമിറ്റോ പാടില്ല. അയൽരാജ്യങ്ങളുമായുള്ള വ്യാപാരക്കരാറുകൾ പ്രകാരം അതിർത്തികടന്നുള്ള വ്യക്തികളുടെ യാത്രക്കും ചരക്കു ഗതാഗതത്തിനും നിയന്ത്രണം പാടില്ല. സംസ്ഥാനങ്ങളും ജില്ലകളും ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് ശ്രദ്ധയിൽപ്പെട്ട സാഹചര്യത്തിലാണ് നിർദേശം. അന്തർ സംസ്ഥാന ചരക്ക്, സേവന ഗതാഗതം നിയന്ത്രിക്കുക വഴി വിതരണ ശൃംഖലയും സാമ്പത്തിക, തൊഴിൽ തടസ്സത്തിനും കാരണമാകുമെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.