ന്യൂഡൽഹി: നിസാമുദ്ദീനിലെ തബ്ലീഗ് സമ്മേളനം മുസ്ലിം സമുദായത്തെ ലക്ഷ്യമാക്കാനു ള്ള ഉപാധിയാകാതിരിക്കാൻ ശ്രദ്ധിക്കണമെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂ രി രാഷ്ട്രപതി രാംനാഥ് കോവിന്ദിന് അയച്ച കത്തിൽ അഭ്യർഥിച്ചു.
വൈറസ് പടർന്നതി ന് ഒരു പ്രത്യേക സമൂഹത്തെ കുറ്റപ്പെടുത്താനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. നിരുത്തരവാദപരമായ സമീപനമാണ് തബ്ലീഗ് നേതൃത്വത്തിെൻറ ഭാഗത്തുനിന്നും ഉണ്ടായത്. എന്നിരുന്നാലും, മുസ്ലിംകളെ മൊത്തത്തിൽ ലക്ഷ്യമിടുന്നതിനുള്ള ഉപാധിയായി ഇതു മാറാൻ പാടില്ല. ഇത് അവസാനിച്ചില്ലെങ്കിൽ കോവിഡ് പോരാട്ടത്തിനെതിരെയുള്ള ജനങ്ങളുടെ ഐക്യത്തെ ബാധിക്കുമെന്നും അദ്ദേഹം കത്തിൽ ചൂണ്ടിക്കാട്ടി.
യു.എസ് പ്രസിഡൻറ് ഡൊണൾഡ് ട്രംപിെൻറ ഭീഷണിക്കു മുന്നിൽ കേന്ദ്രസർക്കാർ വഴങ്ങരുതെന്ന് മോദിയോട് യെച്ചൂരി ആവശ്യപ്പെട്ടു.
സ്വന്തം ജനങ്ങളെ സംരക്ഷിക്കുന്നതിനുള്ള ഉത്തരവാദിത്തം സർക്കാറിനുണ്ട്. ഈ സമയത്ത് ട്രംപിെൻറ സമ്മർദത്തിനും ഭീഷണിക്കും വഴങ്ങി ദൗർലഭ്യമുളള മരുന്ന് നൽകരുത്. ഇന്ത്യക്കാരുടെ ജീവൻ രക്ഷിക്കേണ്ട ഈ പോരാട്ടത്തിൽ ഒരു വിട്ടുവീഴ്ചയ്ക്കും നിൽക്കരുതെന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.