ന്യൂഡൽഹി: താൻ മോദിയെ പിന്തുടരുന്നതിനാൽ മാസ്ക് ധരിക്കില്ലെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത്. എന്തുകൊണ്ടാണ് മാസ്ക് ധരിക്കാത്തതെന്ന ചോദ്യത്തിനായിരുന്നു റാവത്തിന്‍റെ മറുപടി. വാർത്ത ഏജൻസിയായ എ.എൻ.ഐയോടാണ് അദ്ദേഹം പ്രതികരണം നടത്തിയത്.
എന്തുകൊണ്ടാണ് മാസ്ക് ധരിക്കാത്തതെന്ന ചോദ്യത്തിന് നമ്മുടെ പ്രധാനമന്ത്രി എല്ലാവരോടും മാസ്ക് ധരിക്കാൻ ആവശ്യപ്പെടുന്നു. എന്നാൽ, അദ്ദേഹം അത് ചെയ്യുന്നില്ല. ഞാൻ മോദിയെയാണ് പിന്തുടരുന്നത്. അതിനാലാണ് മാസ്ക് ധരിക്കാത്തതെന്ന് സഞ്ജയ് റാവത്ത് പറഞ്ഞു.
അതേസമയം, കോവിഡിന്‍റെ ഏറ്റവും പുതിയ വകഭേദമായ ഒമിക്രോൺ ഏറ്റവും കൂടുതൽ നാശം വിതച്ച സ്ഥലങ്ങളിലൊന്നാണ് മഹാരാഷ്ട്ര. 450 പേർക്കാണ് മഹാരാഷ്ട്രയിൽ ഇതുവരെ ഒമിക്രോൺ സ്ഥിരീകരിച്ചത്. അന്താരാഷ്ട്ര യാത്ര ചരിത്രമില്ലാത്തവർക്കും രോഗബാധ സ്ഥിരീകരിച്ചതോടെ മുംബൈയിൽ ഒമിക്രോണിന്‍റെ സമൂഹവ്യാപനം നടന്നോയെന്ന ആശങ്കയും പടരുന്നുണ്ട്. ഒമിക്രോൺ കേസുകൾ കൂടിയതോടെ മഹാരാഷ്ട്ര സർക്കാർ മുംബൈയിൽ നിരോധനാജ്ഞയും പ്രഖ്യാപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.