ന്യൂഡൽഹി: കർണാടക കോൺഗ്രസ് നേതാവ് ഡി.കെ ശിവകുമാറിെൻറ ജാമ്യം റദ്ദാക്കണമെന്ന എൻഫോഴ്സ്മെൻറ് ഡയറക ്ടറേറ്റിെൻറ ആവശ്യം സുപ്രീംകോടതി തള്ളി. ജസ്റ്റിസ് ആർ.എഫ് നരിമാൻ, എസ്.രവീന്ദ്ര ഭട്ട് എന്നിവരടങ്ങിയ ബ െഞ്ചാണ് ആവശ്യം തള്ളിയത്.
ചിദംബരത്തിനെതിരായ ഹരജിയിൽ സമർപ്പിച്ച വാദഗതികൾ അതേപടി ഡി.കെ ശിവകുമാറിെൻറ കേസിലും ഇ.ഡി ആവർത്തിച്ചു. ശിവകുമാറിനെ മുൻ ആഭ്യന്തരമന്ത്രിയെന്നാണ് ഹരജിയിൽ ഇ.ഡി വിശേഷിപ്പിച്ചത്. ചിദംബരത്തിനെതിരെ ഉന്നയിച്ച പരാതി അതേപടി ശിവകുമാറിെൻറ ഹരജിയിലും ആവർത്തിക്കുകയായിരുന്നു. ഇതിനെതിരെ രൂക്ഷവിമർശനം ഉയർത്തിയാണ് ഇ.ഡിയുടെ ഹരജി തള്ളിയിത്.
ആദായ നികുതി വകുപ്പ് എടുത്തിരിക്കുന്ന കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ശിവകുമാർ നൽകിയ ഹരജിയും കോടതി പരിഗണിച്ചു. ഹരജിയിൽ ആദായ നികുതി വകുപ്പിന് കോടതി നോട്ടീസയച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.