ന്യൂഡൽഹി: നോട്ട് നിരോധനം മൂലം കള്ളമാർ കള്ളപ്പണം വെളുപ്പിച്ചെന്ന് കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി. കുറച്ച് വൻ വ്യവസായികൾക്ക് വേണ്ടിയാണ് മോദിയുടെ നോട്ട് നിരോധനമെന്നും രാഹുൽ കുറ്റപ്പെടുത്തി.
എവിടെ നിന്നാണ് നോട്ട് നിരോധനമെന്ന ആശയം മോദിക്ക് ലഭിച്ചതെന്ന് അറിയില്ല. ആർ.ബി.െഎക്കോ സാമ്പത്തിക ശാസ്ത്രജ്ഞർക്കോ ഇതിനെ കുറിച്ച് അറിവുണ്ടായിരുന്നില്ലെന്ന് രാഹുൽ പറഞ്ഞു. മുൻ ആർ.ബി.െഎ ഗവർണർ രഘുറാം രാജൻ തീരുമാനത്തിന് എതിരായിരുന്നെന്ന കാര്യവും രാഹുൽ ചൂണ്ടിക്കാട്ടി.
പഴയ 500,1000 രൂപയുടെ ഡിസൈനുകൾ മോദിക്ക് ഇഷ്ടപ്പെട്ടില്ലായിരിക്കാം ഇതാവും നോട്ട് നിരോധക്കാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചതെന്ന് രാഹുൽ ഗാന്ധി പരിഹസിച്ചു. 90 ശതമാനം കള്ളപ്പണവും ഭൂമി, സ്വർണം, സ്വിസ് ബാങ്ക് എന്നിവയിലാണ് നിക്ഷേപിക്കപ്പെട്ടിരിക്കുന്നതെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.