ബംഗളൂരു: സാനിറ്ററി നാപ്കിനുകൾക്ക് 12 ശതമാനം ചരക്കുസേവന നികുതി ചുമത്താനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരെ രാജ്യത്തിെൻറ വിവിധ കോണുകളിൽ പ്രതിഷേധമുയരുന്നു. ‘ലഹു കാ ലഗാൻ’, ‘ഡോണ്ട് ടാക്സ് മൈ പിരീഡ്’, ‘നോ ജി.എസ്.ടി ഫോർ പിരീഡ്സ്’ തുടങ്ങിയ ഹാഷ്ടാഗുകളിൽ സോഷ്യൽമീഡിയയിൽ വൈറലായ കാമ്പയിനുകൾ പ്രത്യക്ഷ സമരത്തിലേക്കും നീങ്ങിത്തുടങ്ങി. കഴിഞ്ഞദിവസം കർണാടകയിെല ൈമസൂരുവിൽ കൂട്ട ഒപ്പുശേഖരണവും കലബുറഗിയിൽ വിദ്യാർഥിനികളടക്കമുള്ളവരുടെ വൻ പ്രതിഷേധ ധർണയും നടന്നു. പ്രോഗ്രസീവ് വുമൺ വെൽഫെയർ അസോസിയേഷൻ എന്ന മീറത്തിലെ സന്നദ്ധ സംഘടന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സാനിറ്ററി നാപ്കിനുകൾ അയച്ചുകൊടുത്തിരുന്നു. മുംബൈയിൽ ഛായ കക്ക്ഡെ എന്ന 41കാരി നിരാഹാരമിരുന്നാണ് പ്രതിഷേധിച്ചത്. ഒാൺലൈൻ കാമ്പയിനുകൾ വൈറലാവുന്നതോടെ വരും ദിവസങ്ങളിൽ പ്രതിഷേധം ശക്തമാവാനാണ് സാധ്യത.
അതേസമയം, നികുതി തീരുമാനത്തെ ന്യായീകരിച്ച് രംഗത്തെത്തിയ ബി.ജെ.പി വക്താവ് മാളവിക അവിനാശിനെതിരെ സോഷ്യൽ മീഡിയയിൽ രൂക്ഷ വിമർശമുയർന്നു. സാനിറ്ററി നാപ്കിനുകളേക്കാൾ നല്ലത് തുണിയാണെന്ന നിലപാടാണ് മാളവികയുടേത്. വികസിത രാജ്യങ്ങൾ ഒഴിവാക്കിയ നാപ്കിനുകൾ മൾട്ടി നാഷനൽ കമ്പനികൾ ഇന്ത്യയിൽ കൊണ്ടുവന്നു തള്ളുകയാണെന്നും പാശ്ചാത്യരെ അന്ധമായി അനുകരിക്കരുതെന്നും പറഞ്ഞ മാളവികയേക്കാൾ വൃത്തിയുള്ളതാണ് തീണ്ടാരിത്തുണിയെന്നായിരുന്നു ഒരു ട്രോളിലെ പരിഹാസം.
നാപ്കിനുകൾ സബ്സിഡിയോടെ നൽകേണ്ടതിന് പകരം കുത്തനെ നികുതി വർധിപ്പിക്കുകയായിരുന്നെന്ന് പ്രതിഷേധക്കാർ പറയുന്നു. എന്തിനാണ് നാപ്കിനുകൾക്ക് ആഡംബര നികുതി ചുമത്തിയതെന്നും പണക്കാരായ സ്ത്രീകൾ മാത്രമാണോ ഋതുമതികളാവാറുള്ളത് എന്നുമായിരുന്നു ട്വിറ്ററിൽ ഒരു വനിതയുടെ ചോദ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.