പാറ്റ്ന: കോവിഡ് രോഗികളെ കണ്ടെത്തുന്നതിന് നാലു ജില്ലകളിൽ വീടുകൾ കയറിയുള്ള പരിശോധന നടപ്പാക്കുമെന്ന് ബ ിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. വ്യാഴാഴ്ച (ഏപ്രിൽ 16) മുതൽ ഇതിെൻറ പ്രവർത്തനം തുടങ്ങുമെന്നും അദ്ദേഹം അറിയിച് ചു.
ബേഗുസരായി, സിവാൻ, നളന്ദ, നവാഡ എന്നീ ജില്ലകളിലാണ് പ്രത്യേക പരിശോധന നടത്തുക. രോഗം റിപ്പോർട്ട് ചെയ്ത പ്രദേശങ്ങളിൽ കൂടുതൽ ഉൗന്നൽ നൽകിയാണ് പദ്ധതി നടപ്പാക്കുക. ഇത്തരം പ്രദേശങ്ങളിൽ മൂന്ന് കിലോമീറ്റർ ചുറ്റളവ് രോഗ കേന്ദ്രമായി പരിഗണിച്ച് ഉൗർജിത പരിശോധന നടത്തും. മുതിർന്ന പൗരൻമാരുടെ കാര്യത്തിൽ പ്രത്യേക പരിഗണന ഉണ്ടാകും.
മാർച്ച് 1 നും 23 നും ഇടയിൽ സംസ്ഥാനത്ത് എത്തിയവരെ കണ്ടെത്തുന്നതിനും വീടു കയറിയുള്ള പരിശോധനാ രീതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പരിേശാധന പ്രവർത്തനങ്ങൾക്ക് പോകുന്ന ആരോഗ്യ പ്രവർത്തകർക്ക് ആവശ്യമായ സുരക്ഷാ സംവിധാനങ്ങൾ അനുവദിക്കുമെന്നും ഇൗ രീതിയിൽ പരിശോധനാ സംവിധാനം നടപ്പാക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമാണ് ബീഹാറെന്നും അദ്ദേഹം പറഞ്ഞു.
ബീഹാറിൽ ഇതുവരെ 66 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 26 ആളുകൾ രോഗം ഭേദമായവരാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.