ന്യൂഡൽഹി: അമേരിക്ക, ഇംഗ്ലണ്ട്, ആസ്ട്രേലിയ രാജ്യങ്ങളിലുള്ളവർക്കും ഇനി മുതൽ ദൂരദർശൻ ചാനൽ ഒ.ടി.ടി പ്ലാറ്റ്ഫോമിലൂടെ കാണാം.
ഇതിന്റെ ധാരണപത്രം ഹൈദരാബാദിലും അറ്റ്ലാന്റയിലും ആസ്ഥാനമുള്ള യുപ് ടി.വി എന്ന ആഗോള കമ്പനിയുമായി പ്രസാർഭാരതി ഒപ്പുവെച്ചതായി കേന്ദ്ര വാർത്താവിതരണ മന്ത്രാലയം അറിയിച്ചു. ഇതുവഴി ദൂരദർശന്റെ ആഗോള സ്വീകാര്യത വർധിക്കുമെന്നും മന്ത്രാലയം വാർത്തക്കുറിപ്പിൽ വ്യക്തമാക്കി.
ഇതോടെ അമേരിക്ക, ഇംഗ്ലണ്ട്, മധ്യേഷ്യ, യൂറോപ്, സിംഗപ്പൂർ, ന്യൂസിലൻഡ്, ആസ്ട്രേലിയ മേഖലകളിലും ദൂരദർശൻ ലഭ്യമാകും. പ്രസാർഭാരതി സി.ഇ.ഒ ശശി ശേഖർ വെമ്പാട്ടിയും യുപ് ടി.വി സ്ഥാപകനും സി.ഇ.ഒയുമായ ഉദയ് റെഡ്ഡിയുമാണ് ധാരണപത്രത്തിൽ ഒപ്പുവെച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.