സ്ത്രീധനം വാങ്ങുന്നവർക്കും കൊടുക്കുന്നവർക്കും എൻ.സി.പിയിൽ അംഗത്വം നൽകില്ല

തിരുവനന്തപുരം: സ്ത്രീധനം വാങ്ങുന്നവർക്കും കൊടുക്കുന്നവർക്കും അംഗത്വം നൽകില്ലെന്ന് തീരുമാനിച്ച് എൻ.സി.പി. ഇതുള്‍പ്പെടെയുള്ള സംഘടനാ പെരുമാറ്റചട്ടം പാര്‍ട്ടി നേതൃയോഗം അംഗീകരിച്ചതായി സംസ്ഥാന പ്രസിഡണ്ട് പി.സി. ചാക്കോ അറിയിച്ചു. ദേശ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായവര്‍, സ്ത്രീധനം വാങ്ങുകയോ കൊടുക്കുകയോ ചെയ്യുന്നവര്‍, മതസ്പര്‍ധ വളര്‍ത്തുന്ന പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായവര്‍ സാമ്പത്തിക തട്ടിപ്പ് കേസില്‍ ശിക്ഷിക്കപ്പെട്ടവര്‍, ലഹരിമരുന്ന് ഉള്‍പ്പെടെ നിരോധിത വസ്തുക്കളുടെ വില്‍പ്പനയിലും ഏര്‍പ്പെട്ടിരിക്കുന്നവര്‍, സ്ത്രീധന പീഡനം, പോക്‌സോ കേസുകളില്‍ ഉള്‍പ്പെട്ടവര്‍ എന്നിവര്‍ക്കും അംഗത്വം നല്‍കില്ലെന്നാണ് തീരുമാനം.

എന്‍.സി.പി പഞ്ചായത്തു മണ്ഡലം കമ്മിറ്റികള്‍ ഒക്ടോബര്‍ അവസാനത്തോടെ രൂപീകരിക്കാനും പാര്‍ട്ടി സംസ്ഥാനാധ്യക്ഷന്‍ പി.സി ചാക്കോയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി. പഞ്ചായത്തുകള്‍ തോറും സ്വാശ്രയ സംഘങ്ങള്‍ ആരംഭിക്കും. മന്ത്രി എ.കെ ശശീന്ദ്രന്‍, അഖിലേന്ത്യാ ജനറല്‍ സെകട്ടറി ടി.പി പീതാംബരന്‍, ജനറല്‍ സെക്രട്ടറി കെ.ആര്‍ രാജന്‍, എം.ആലിക്കോയ, എന്‍.എ മുഹമദ് കുട്ടി, രാജന്‍, ലതികാ സുഭാഷ്, മാത്യൂസ് ജോര്‍ജ്, വി.ജി രവീന്ദ്രന്‍, റസാഖ് മൗലവി തുടങ്ങിയവര്‍ പങ്കെടുത്തു.

Tags:    
News Summary - Dowry buyers and givers will not be given membership in the NCP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.