കോഴിക്കോട്: ഗോരഖ്പുർ ബി.ആര്‍.ഡി ഹോസ്പിറ്റലില്‍ ഓക്‌സിജന്‍ കിട്ടാതെ കുട്ടികൾ മരിച്ചപ്പോൾ നിരവധി കുഞ്ഞുങ്ങളുടെ രക്ഷകനായി മാറിയ ശിശുരോഗ വിദഗ്ധൻ കഫീല്‍ഖാനെ യു.പി സര്‍ക്കാര്‍ വേട്ടയാടുന്നത് മനുഷ്യത്വത്തിെൻറ എല്ലാ പരിധികളും ലംഘിച്ചാണെന്ന് മുസ്ലിം ലീഗ് ദേശീയ ഓർഗനൈസിങ് െസക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീർ എം.പി. പിഞ്ചുകുഞ്ഞുങ്ങള്‍ ശ്വാസംകിട്ടാതെ മരിച്ചൊടുങ്ങുമ്പോള്‍ കരുണ കാണിച്ചതിെൻറ പേരില്‍ ഡോക്ടറെ വേട്ടയാടാന്‍ മാത്രം ബി.ജെ.പിയുടെ രാഷ്ട്രീയം അധഃപതിച്ചിരിക്കുന്നു.
സമീപത്തെ സ്വകാര്യ ആശുപത്രിയില്‍നിന്ന് ഓക്‌സിജൻ സിലിണ്ടറുകൾ എത്തിച്ച് കുഞ്ഞുങ്ങളെ രക്ഷിക്കാന്‍ കഫീൽഖാന്‍ ശ്രമിച്ചതാണ് അദ്ദേഹത്തെ എട്ടുമാസമായി തടവിലിട്ട് പീഡിപ്പിക്കാന്‍ കാരണമായത്. വിഷയത്തില്‍ യു.പി സര്‍ക്കാറിനെതിരെ ശക്തമായ ജനകീയ ഇടപെടലും പ്രതിഷേധവും രൂപപ്പെടേണ്ട സമയം അതിക്രമിച്ചു. അദ്ദേഹത്തിന് നീതിയും മതിയായ ചികിത്സയും ലഭ്യമാക്കാൻ ശക്തമായ ഇടപെടലുകള്‍ മുസ്ലിം ലീഗിെൻറ ഭാഗത്തുനിന്നുണ്ടാവും^ഇ.ടി. മുഹമ്മദ് ബഷീർ പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.