ന്യൂഡൽഹി: യോഗി സർക്കാർ ഏർപ്പെടുത്തിയ സസ്പെൻഷൻ പിൻവലിക്കാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഡോക്ടർമാരുടെ സംഘടനകളോട് ഡോ. കഫീൽ ഖാൻ. ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (െഎ.എം.എ), ഇന്ത്യൻ അക്കാദമി ഒാഫ് പീഡിയാട്രിക് (െഎ.എ.പി), നാഷണൽ നിയോനാറ്റോളജി ഫോറം (എൻ.എൻ.എഫ്), പി.എം.എസ്.എഫ്, എം.എസ്.സി എന്നീ സംഘടനകൾക്കാണ് കഫീൽ ഖാൻ കത്തെഴുതിയത്.
ആരോപിക്കപ്പെട്ട കുറ്റങ്ങളിൽ കോടതിയിലും മറ്റ് അന്വേഷണങ്ങളിലും തനിക്ക് ക്ലീൻ ചിറ്റ് ലഭിച്ചിട്ടും കഴിഞ്ഞ മൂന്ന് വർഷമായി സസ്പെൻഷനിലാണ്. ബി.ആർ.ഡി ഒാക്സിജൻ ദുരന്തത്തിൽ ആരോപണ വിധേയരായ മറ്റെല്ലാ ഡോക്ടർമാരെയും തിരികെയെടുത്തിട്ടും തന്നെമാത്രം അവഗണിക്കുകയാണെന്നും കഫീൽ ഖാൻ കത്തിൽ പറയുന്നു.
കോവിഡ് പ്രതിസന്ധിയിൽ ഉലയുന്ന ഇൗ സാഹചര്യത്തിൽ കൊറോണക്കെതിരെ പോരാടാൻ മുൻ നിരയിൽനിന്ന് പ്രവർത്തിക്കുന്നതിനായി സസ്പെൻഷൻ റദ്ദാക്കണമെന്നാവശ്യപ്പെട്ട് 25ലധികം കത്തുകൾ അധികൃതർക്ക് എഴുതിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. എന്നാൽ, അപേക്ഷ ലഭിച്ചിട്ടും, യോഗി സർക്കാർ സസ്പെൻഷൻ പിൻവലിക്കുകയോ ജോലിയിൽനിന്ന് പിരിച്ചുവിടുകയോ ചെയ്യുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബി.ആർ.ഡി മെഡിക്കൽ കോളജിലെ ശിശുക്കളുടെ കൂട്ടമരണത്തിന് പിന്നാലെയാണ് യോഗി സർക്കാർ കഫീൽ ഖാനെ വേട്ടയാടാൻ ആരംഭിച്ചത്. നിരവധി കേസുകളാണ് അദ്ദേഹത്തിനെതിരെ ചാർത്തിയത്. കഫീല്‍ ഖാനാണ് കുഞ്ഞുങ്ങളുടെ മരണത്തിനു ഉത്തരവാദിയെന്നും അഴിമതിക്കാരനുമാണെന്നും കുറ്റം ചുമത്തി ജോലിയില്‍നിന്ന് സസ്‌പെൻഡ് ചെയ്തു. പിന്നെ അറസ്റ്റ് ചെയ്ത് നീണ്ട ഒമ്പത് മാസക്കാലം ജയിലിലടച്ചു. സംഭവത്തെക്കുറിച്ച് അന്വേഷിച്ച ഡോക്ടര്‍മാരടങ്ങിയ അന്വേഷണ കമ്മിഷന്‍ കഫീല്‍ ഖാന് ക്ലീന്‍ ചിറ്റ് നല്‍കിയതിനെത്തുടര്‍ന്ന് കോടതി അദ്ദേഹത്തെ മോചിപ്പിക്കാന്‍ ഉത്തരവിടുകയായിരുന്നു.
എന്നാൽ, പൗരത്വ സമരത്തിൽ പെങ്കടുത്ത് പ്രസംഗിച്ചതിന് മതസ്പര്‍ദ്ധ ഉണ്ടാക്കുകയും രാജ്യദ്രോഹത്തിന് പ്രേരണ നല്‍കുകയും ചെയ്തുവെന്നാരോപിച്ചു ദേശസുരക്ഷാ നിയമപ്രകാരം യോഗി സര്‍ക്കാര്‍ വീണ്ടും അദ്ദേഹത്തെ അറസ്റ്റ് ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.