Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസസ്​പെൻഷൻ പിൻവലിക്കുക,...

സസ്​പെൻഷൻ പിൻവലിക്കുക, അല്ലെങ്കിൽ പിരിച്ചുവിടുക -കഫീൽ ഖാൻ

text_fields
bookmark_border
സസ്​പെൻഷൻ പിൻവലിക്കുക, അല്ലെങ്കിൽ പിരിച്ചുവിടുക -കഫീൽ ഖാൻ
cancel

ന്യൂഡൽഹി: യോഗി സർക്കാർ ഏർ​പ്പെടുത്തിയ സസ്​പെൻഷൻ പിൻവലിക്കാൻ ഇടപെടണമെന്ന്​ ആവശ്യപ്പെട്ട്​ ഡോക്​ടർമാരുടെ സംഘടനകളോട്​ ഡോ. കഫീൽ ഖാൻ. ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (​െഎ.എം.എ), ഇന്ത്യൻ അക്കാദമി ഒാഫ്​ പീഡിയാട്രിക്​ ​(െഎ.എ.പി), നാഷണൽ നിയോനാ​റ്റോളജി ഫോറം (എൻ.എൻ.എഫ്​), പി.എം.എസ്​.എഫ്​, എം.എസ്​.സി എന്നീ സംഘടനകൾക്കാണ്​ കഫീൽ ഖാൻ കത്തെഴുതിയത്​.

ആരോപിക്കപ്പെട്ട കുറ്റങ്ങളിൽ കോടതിയിലും മറ്റ്​ അന്വേഷണങ്ങളിലും തനിക്ക്​ ക്ലീൻ ചിറ്റ്​ ലഭിച്ചിട്ടും കഴിഞ്ഞ മൂന്ന്​ വർഷമായി സസ്​പെൻഷനിലാണ്​. ബി.ആർ.ഡി ഒാക്​സിജൻ ദുരന്തത്തിൽ ആരോപണ വിധേയരായ മറ്റെല്ലാ ഡോക്​ടർമാരെയും തിരികെയെടുത്തിട്ടും തന്നെമാത്രം അവഗണിക്കുകയാണെന്നും കഫീൽ ഖാൻ കത്തിൽ പറയുന്നു.

കോവിഡ്​ പ്രതിസന്ധിയിൽ ഉലയുന്ന ഇൗ സാഹചര്യത്തിൽ കൊറോണക്കെതിരെ പോരാടാൻ മുൻ നിരയിൽനിന്ന്​ പ്രവർത്തിക്കുന്നതിനായി സസ്​പെൻഷൻ റദ്ദാക്കണമെന്നാവശ്യപ്പെട്ട്​ 25ലധികം കത്തുകൾ അധികൃതർക്ക്​ എഴുതിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. എന്നാൽ, അപേക്ഷ ലഭിച്ചിട്ടും, യോഗി​ സർക്കാർ സസ്​പെൻഷൻ പിൻവലിക്കുകയോ ജോലിയിൽനിന്ന്​ പിരിച്ചുവിടുകയോ ചെയ്യുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബി.ആർ.ഡി മെഡിക്കൽ കോളജിലെ ശിശുക്കളുടെ കൂട്ടമരണത്തിന്​​ പിന്നാലെയാണ്​ യോഗി സർക്കാർ കഫീൽ ഖാനെ വേട്ടയാടാൻ ആരംഭിച്ചത്​. നിരവധി കേസുകളാണ്​ അദ്ദേഹത്തിനെതിരെ ചാർത്തിയത്​. കഫീല്‍ ഖാനാണ് കുഞ്ഞുങ്ങളുടെ മരണത്തിനു ഉത്തരവാദിയെന്നും അഴിമതിക്കാരനുമാണെന്നും കുറ്റം ചുമത്തി ജോലിയില്‍നിന്ന് സസ്‌പെൻഡ്​​ ചെയ്തു. പിന്നെ അറസ്റ്റ് ചെയ്ത് നീണ്ട ഒമ്പത്​ മാസക്കാലം ജയിലിലടച്ചു. സംഭവത്തെക്കുറിച്ച് അന്വേഷിച്ച ഡോക്ടര്‍മാരടങ്ങിയ അന്വേഷണ കമ്മിഷന്‍ കഫീല്‍ ഖാന് ക്ലീന്‍ ചിറ്റ് നല്‍കിയതിനെത്തുടര്‍ന്ന് കോടതി അദ്ദേഹത്തെ മോചിപ്പിക്കാന്‍ ഉത്തരവിടുകയായിരുന്നു.

എന്നാൽ, പൗരത്വ സമരത്തിൽ പ​െങ്കടുത്ത്​ പ്രസംഗിച്ചതിന്​ മതസ്പര്‍ദ്ധ ഉണ്ടാക്കുകയും രാജ്യദ്രോഹത്തിന് പ്രേരണ നല്‍കുകയും ചെയ്തുവെന്നാരോപിച്ചു ദേശസുരക്ഷാ നിയമപ്രകാരം യോഗി സര്‍ക്കാര്‍ വീണ്ടും അദ്ദേഹത്തെ അറസ്റ്റ്​ ചെയ്​തിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IMADr Kafeel KhanYogi Adityanath
Next Story