ചെന്നൈ: കടുത്ത വരൾച്ചയെ തുടർന്ന് കുടിവെള്ളവും ഭക്ഷണവും ലഭ്യമാവാതെ സത്യമംഗലം വന ഭാഗത്ത് കാട്ടാന ചെരിഞ്ഞു. കഴിഞ്ഞ ദിവസം താളവാടി വനപ്രദേശത്ത് കാട്ടുതീ പടർന്നു പി ടിച്ചതിനെ തുടർന്ന് കാട്ടാനകൾ ഉൾപ്പെടെ വന്യമൃഗങ്ങൾ മറ്റിടങ്ങളിലേക്ക് നീങ്ങിയിരുന്നു. വെയിലിെൻറ കാഠിന്യം അനുദിനം കൂടിവരുന്ന സാഹചര്യത്തിൽ കുടിവെള്ളവും ഭക്ഷണവും ലഭ്യമാവാതെ വന്യജീവികൾ അലയുകയാണ്.
ഇൗ നിലയിലാണ് സത്യമംഗലം വനത്തിലെ കുമ്മിട്ടാപുരം ഭാഗത്ത് അവശനിലയിലെത്തിയ പിടിയാന പാറകൾ നിറഞ്ഞ ഭാഗത്ത് മയങ്ങിക്കിടന്നത്. എഴുേന്നറ്റുനിൽക്കാൻ പോലുമാവാതെ മണിക്കൂറുകൾക്കകം കാട്ടാന ചെരിയുകയായിരുന്നു. സത്യമംഗലം വനം അധികൃതർ സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.