ഗുരുഗ്രാമിൽ ടോൾ ബൂത്തിൽ ജീവനക്കാരിക്ക്​ മർദ്ദനം-Video

ന്യൂഡൽഹി: ഗുരുഗ്രാമിൽ ടോൾ ആവശ്യപ്പെട്ട വനിതാ ജീവനക്കാരിക്ക്​ കാർ ഡ്രൈവറുടെ മർദ്ദനം. ടോൾ നൽകില്ലെന്ന്​ പറഞ ്ഞാണ്​​ ജീവനക്കാരിയെ ഡ്രൈവർ മർദ്ദിച്ചത്​. ഇതിൻെറ സി.സി.ടി.വി ദൃശ്യങ്ങളും പുറത്തു വന്നു.

ഖേർക്കി ഡൗലയിലെ ടോൾ പ്ലാസയിലാണ്​ സംഭവമുണ്ടായത്​. ടോൾ ബൂത്തിലെ ജനാലയിലൂടെ ഡ്രൈവർ ജീവനക്കാരിയുടെ മുഖത്തടിക്കുകയായിരുന്നു. ഉടൻ തന്നെ അവിടെയുണ്ടായിരുന്നു മറ്റ്​ ആളുകൾ ഇയാളെ പിടിച്ച്​ മാറ്റി.

ജീവനക്കാരിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഡ്രൈവർക്കെതിരെ കേസെടുത്തെന്ന്​​ ​പൊലീസ്​ അറിയിച്ചു. സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസ്​ പരിശോധിച്ചു​. ഗുരുഗ്രാമിലെ ടോൾ പ്ലാസയിൽ നേരത്തെയും സമാന സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്​. അന്ന്​ ടോൾ പ്ലാസയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരനെ കാറിടിച്ച്​ പരിക്കേൽപ്പിക്കാനായിരുന്നു ശ്രമം.

Tags:    
News Summary - Driver Caught on CCTV Punching Gurgaon Toll Operator-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.