സോമവാർപേട്ട: കോവിഡ് ചികിത്സക്ക് ശേഷം ആശുപത്രിയിൽനിന്ന് വീട്ടിലേക്ക് പോയ സ്ത്രീയെ ആംബുലൻസിൽനിന്ന് ഇറക്കിവിട്ടു. കിരാഗന്തുർ സ്വദേശിനി പൊന്നമ്മയെയാണ് ആംബുലൻസിൽനിന്ന് ഇറക്കിവിട്ടത്. ഞായറാഴ്ച രോഗമുക്തി നേടിയതിനെ തുടർന്നായിരുന്നു ആശുപത്രിയിൽനിന്നും വീട്ടിലേക്ക് മടങ്ങിയത്.
കാട്ടാന ശല്യമുള്ള ഐഗൂർ സമീപത്താണ് ആംബുലൻസ് ഡ്രൈവർ ഇറക്കിവിട്ടത്. പൊന്നമ്മയുടെ ഭർത്താവും മകളും കോവിഡ് ബാധിച്ച് ഗൃഹ സമ്പർക്കവിലക്കിൽ കഴിയുകയാണ്. ക്ഷീണിച്ചു അവശയായ പൊന്നമ്മ കാട്ടാന സഞ്ചാരമുള്ള ഐഗൂർ പ്രദേശത്ത് നടന്നുവരുന്നത് കണ്ട ഓട്ടോറിക്ഷഡ്രൈവർ മകൾ ശാന്തിയെ ആരോഗ്യപ്രവർത്തകയുടെ സഹായത്തോടെ വിവരമറിയിക്കുകയും മറ്റൊരു വാഹനത്തിൽ വീട്ടിലേക്ക് എത്തിക്കുകയുമായിരുന്നു.
ആംബുലൻസ് ഡ്രൈവറുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചക്ക് ക്ഷമ ചോദിച്ച ജില്ല മെഡിക്കൽ ഓഫിസർ ഡോ. മോഹൻ, ഡ്രൈവർക്കെതിരെ നടപടിയെടുക്കുമെന്നും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.