ബംഗളൂരു: മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ 'ടോറസ് െറമഡീസ്' ഡയറക്ടർ ആനന്ദ് പത്മനാഭനെ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് (ഇ.ഡി) ചോദ്യം ചെയ്തു. തിങ്കളാഴ്ച രാവിലെ 11ന് ബംഗളൂരു ശാന്തിനഗറിലെ ഇ.ഡി ഒാഫിസിൽ ഹാജരായ ആനന്ദിനെ രാത്രിയും ചോദ്യം ചെയ്യുകയാണ്. തിരുവനന്തപുരത്തെ ഒാൾഡ് കോഫീ ഹൗസിൽ ആനന്ദ് പത്മനാഭനും ഇ.ഡി േചാദ്യം ചെയ്യാൻ സമൻസ് അയച്ച അരുണിനും ബിസിനസ് പങ്കാളിത്തമുണ്ട്.
ഇൗ സ്ഥാപനത്തിെൻറ പേരിൽ പി.എൻ.ബി ബാങ്കിൽനിന്ന് വായ്പയെടുത്ത തുകയാണ് മയക്കുമരുന്ന് കേസിലും ഇ.ഡി കേസിലും അറസ്റ്റിലായ അനൂപ് മുഹമ്മദിന് ബിനീഷ് ൈകമാറിയതെന്നാണ് ഇ.ഡി കണ്ടെത്തിയത്. ഇതടക്കമുള്ള സാമ്പത്തിക ഇടപാടുകളുടെ വിവരമാണ് ആനന്ദിൽനിന്ന് തേടുന്നത്. അതേസമയം, ടോറസ് റെമഡീസ് എന്ന മരുന്നുവിതരണ കമ്പനിയുടെ മറവിലും ബിനീഷ് കള്ളപ്പണം വെളുപ്പിക്കാൻ ശ്രമിച്ചതായാണ് ഇ.ഡി ആരോപണം. ചെന്നൈ നുങ്കമ്പാക്കം ആസ്ഥാനമായി രജിസ്റ്റർ ചെയ്ത കമ്പനിയുടെ അഡ്മിനിസ്ട്രേറ്റിവ് ഒാഫിസ് ഇപ്പോൾ തിരുവനന്തപുരം സ്റ്റാച്യൂ ചിറക്കുളം റോഡിലാണ് പ്രവർത്തിക്കുന്നത്. 2009 മാർച്ച് 16ന് പ്രവർത്തനമാരംഭിച്ചെന്ന് കമ്പനിയുടെ വെബ്സൈറ്റ് വ്യക്തമാക്കുന്നു.
ബിനീഷിന് പുറമെ ബിനോയിയും മറ്റു ചില സുഹൃത്തുക്കളും ചേർന്നാണ് ടോറസ് റെമഡീസ് ആരംഭിച്ചതെന്നും തുടക്കകാലത്ത് ആനന്ദ് പത്മനാഭൻ കമ്പനിയുടെ ജനറൽ മാനേജരായിരുന്നുവെന്നുമാണ് വിവരം. 2015ൽ ബിനീഷും ബിനോയിയും സ്ഥാനമൊഴിഞ്ഞതിനെ തുടർന്ന് ആനന്ദും മഹേഷ് ൈവദ്യനാഥൻ എന്നയാളും ഡയറക്ടർമാരായി. എന്നാൽ, ബിനീഷ് ഡയറക്ടറായ ബി കാപിറ്റൽ ഫിനാൻഷ്യൽ സർവിസസ്, ബി കാപിറ്റൽ ഫോറെക്സ് ട്രേഡിങ് എന്നിവക്കുപുറമെ ടോറസ് റെമഡീസിെൻറ പ്രവർത്തനങ്ങളെ കുറിച്ചും ഇ.ഡി വിശദമായി പരിശോധിച്ചുവരുകയാണ്. അന്വേഷണം ഉൗർജിതമാക്കിയ ഇ.ഡി, ബിനീഷിെൻറ സ്വത്തു വകകൾ കണ്ടുകെട്ടാൻ നടപടി ആരംഭിച്ചിട്ടുണ്ട്. അതേസമയം, പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ കഴിയുന്ന ബിനീഷിെൻറ ജുഡീഷ്യൽ കസ്റ്റഡി ബുധനാഴ്ച അവസാനിക്കാനിരിക്കെ, ജാമ്യ ഹരജിയിൽ ചൊവ്വാഴ്ച വാദം നടക്കും.
ബംഗളൂരുവിലെ 34ാം സിറ്റി സിവിൽ ആൻഡ് സെഷൻസ് കോടതിയിലാണ് ഹരജി പരിഗണിക്കുക. ബിനീഷിെൻറ കള്ളപ്പണ ഇടപാട് സംബന്ധിച്ച് കൂടുതൽ വാദങ്ങളുയർത്തി ഇ.ഡി ജാമ്യഹരജിയെ എതിർക്കാനാണ് ഇ.ഡിയുടെ തീരുമാനം. ബിനീഷിെൻറ ബിനാമിയെന്ന് ഇ.ഡി ആരോപിക്കുന്ന തിരുവനന്തപുരം സ്വദേശി അബ്ദുൽ ലത്തീഫ്, അനൂപ് മുഹമ്മദുമായി സാമ്പത്തിക ഇടപാട് നടത്തിയ കോഴിക്കോട് സ്വദേശി അബ്ദുൽ റഷീദ് എന്നിവരെയും കഴിഞ്ഞ ദിവസങ്ങളിൽ ചോദ്യം ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.