270 കോടിയുടെ മയക്കുമരുന്ന് കേസ്: മുന്‍ എം.എല്‍.എയുടെ മകന്‍ അറസ്റ്റില്‍

അഹ്മദാബാദ്: മയക്കുമരുന്ന് കേസില്‍ കോണ്‍ഗ്രസ് മുന്‍ എം.എല്‍.എ ഭവ്സിങ് റാത്തോഡിന്‍െറ മകന്‍ കിഷോര്‍ സിങ് റാത്തോഡിനെ ഗുജറാത്ത് തീവ്രവാദ വിരുദ്ധ സ്ക്വാഡ് അറസ്റ്റ് ചെയ്തു. ആഘോഷ പാര്‍ട്ടികളില്‍ ഉപയോഗിക്കുന്ന മെതാംഫെറ്റാമിന്‍ എന്ന മയക്കുമരുന്ന് ഉണ്ടാക്കുന്നതിനുള്ള  270 കോടി രൂപയുടെ അസംസ്കൃത വസ്തുക്കള്‍ വിതരണം ചെയ്തത് ഇയാളാണെന്ന് പൊലീസ് പറഞ്ഞു.

കഴിഞ്ഞവര്‍ഷം ഏപ്രിലിലാണ് 1364 കിലോ എഫെഡ്രൈനുമായി മയക്കുമരുന്ന് റാക്കറ്റിനെ ഗുജറാത്ത് പൊലീസ് അറസ്റ്റ്ചെയ്തത്. മുഖ്യകണ്ണിയായി പേരുചേര്‍ത്ത കിഷോര്‍ സിങ് അന്നുമുതല്‍ ഒളിവിലായിരുന്നു. രാജസ്ഥാന്‍, മധ്യപ്രദേശ് അതിര്‍ത്തിയില്‍ ചമ്പലില്‍വെച്ചാണ് ഇയാള്‍ പിടിയിലായതെന്ന് തീവ്രവാദ വിരുദ്ധ സ്ക്വാഡ് എസ്.പി ഹിമാന്‍ഷു ശുക്ള പറഞ്ഞു. അഹ്മദാബാദിന് സമീപത്തെ ഒരു ഫാക്ടറിയില്‍ നടത്തിയ റെയ്ഡിലാണ് മയക്കുമരുന്ന് നിര്‍മിക്കുന്നതിനുള്ള അസംസ്കൃത വസ്തു പിടികൂടിയത്. ഫാക്ടറി ഉടമ നരേന്ദ്ര കച്ചയെ അന്ന് അറസ്റ്റ് ചെയ്തിരുന്നു.

Tags:    
News Summary - drug case former mla son arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.