ഗോവയിൽ മയക്കുമരുന്ന്​ വേട്ട; 54 ലക്ഷത്തി​െൻറ ലഹരി പദാർഥങ്ങൾ പിടിച്ചെടുത്തു

സിയോലിം: ഗോവയിൽ വൻ മയക്കുമരുന്ന്​ വേട്ട. 54,52,500 രൂപ വില വരുന്ന കഞ്ചാവും മറ്റ്​ മയക്കുമരുന്നുകളും ഗോവ പൊലീസ്​ ​ പിടിച്ചെടുത്തു. 1.025 കിലോഗ്രാം കഞ്ചാവ്​, 420 ഗ്രാം പൊടി രൂപത്തിലുള്ള മയക്കുമരുന്ന്​, 115 ഗ്രാം ലഹരി ഗുളികകൾ എന്നി വയാണ്​ പിടികൂടിയത്​.

മയക്കു മരുന്നുകളുമായി ചുക്​വുഡി ജോൺസൺ എന്ന നൈജീരിയൻ പൗരനെ ഗോവ പൊലീസ്​ അറസ്​റ്റ്​ ചെയ്​തു. ഗോവയിലെ സിയോലിം എന്ന സ്ഥലത്തെ വാടക വീട്ടിൽ നിന്നാണ്​ ഇയാളെ അറസ്​റ്റ്​ ചെയ്​തത്​.

സുപ്രീംകോടതിയുടെ മാനദണ്ഡത്തിന്​ അനുസൃതമായാണ്​​ അറസ്​റ്റെന്ന്​ പൊലീസ്​ അറിയിച്ചു. കേസിൽ കൂടുതൽ അന്വേഷണം നടക്കുകയാണ്​.

Tags:    
News Summary - drugs worth Rs 54,52,500 seized in Goa, Nigerian national held -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.