താൻ ശിവന്‍റെ അവതാരമെന്ന് അവകാശപ്പെട്ട് വയോധികൻ സ്ത്രീയെ അടിച്ച് കൊന്നു

ജയ്പൂർ: മദ്യപിച്ചെത്തി താൻ ശിവനെ അവതാരമാണെന്ന് അവകാശപ്പെട്ട് വയോധികൻ 85കാരിയെ അടിച്ചുകൊന്നു. രാജസ്ഥാനിലെ ഉദയ്പൂർ ജില്ലയിൽ സൈറ പൊലീസ് സ്റ്റേഷൻ പരിധിയിൽ വരുന്ന തർപാൽ ഗ്രാമത്തിലാണ് സംഭവം. പ്രതാപ് സിങ് എന്ന് 70കാരനാണ് ക്രൂരത ചെയ്തത്. സംഭവത്തിന്‍റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.

ഗ്രാമത്തിലെ ഒരു ക്ഷേത്രത്തിന് സമീപത്തുവെച്ച് കുട കൊണ്ട് അടിച്ചും കാലുകൊണ്ട് തൊഴിച്ചും വയോധികയെ ആക്രമിക്കുന്നതാണ് പ്രചരിക്കുന്ന ദൃശ്യങ്ങൾ. ക്രൂരമായി മർദിക്കുമ്പോൾ താൻ ശിവന്റെ അവതാരമാണെന്ന് ഇദ്ദേഹം വിളിച്ചുപറയുന്നുണ്ട്.

പ്രായപൂർത്തിയാകാത്ത രണ്ടുേപരടക്കം മൂന്നുപേർ അക്രമം നടക്കുമ്പോൾ സ്ഥലത്തുണ്ടായിരുന്നു. ഇവരാണ് സംഭവം ക്യമാറയിൽ പകർത്തിയത്. പ്രതാപ് സിങ്ങിനൊപ്പം ഇവരെയും പൊലീസ് പിടികൂടിയിട്ടുണ്ട്.

ചോദ്യം ചെയ്യുന്നതിനിടെ, മദ്യപിച്ച അവസ്ഥയിൽ താൻ ശിവന്‍റെ അവതാരമാണെന്ന് കരുതിയാണ് യുവതിയെ കൊലപ്പെടുത്തിയതെന്ന് പ്രതാപ് സിങ് പറഞ്ഞതായി ഉദയ്പൂർ എസ്.പി ഭുവൻ ഭൂഷൺ യാദവ് അറിയിച്ചു. കൊല്ലപ്പെട്ട വയോധികയെ താൻ ജീവിതത്തിലേക്ക് കൊണ്ടുവരുമെന്നും ഇയാൾ പൊലീസിനോട് പറഞ്ഞത്രെ.

Tags:    
News Summary - drunk man beat woman to death claiming he is avatar of Lord Shiva

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.