മാലിന്യം റോഡിൽ വലിച്ചെറിയുക എന്നത് പലരുടെയും ശീലമാണ്. പ്രത്യേകിച്ച് ഭക്ഷണാവശിഷ്ടങ്ങൾ. കോവിഡ് കാലത്ത് യാത്രക്കാർ പലപ്പോഴും സുരക്ഷ കണക്കിലെടുത്ത് വാഹനങ്ങളിലിരുന്നാണ് ഭക്ഷണം കഴിക്കാറ്. എന്നാൽ, മിക്കവരും ഇതിെൻറ അവശിഷ്ടങ്ങൾ പൊതുയിടങ്ങളിൽ തന്നെ തള്ളുകയാണ്. ആ ശീലം ഇനി ഒഴിവാക്കുന്നതാണ് നല്ലത്, പ്രത്യേകിച്ച് കർണാടകയിലൂടെയുള്ള യാത്രകളിൽ.
റോഡിൽ ഭക്ഷണാവശിഷ്ടങ്ങൾ വലിച്ചെറിഞ്ഞ രണ്ട് യുവാക്കളെ 80 കിേലാമീറ്റർ ദൂരം തിരികെ വിളിപ്പിച്ച് അവ നീക്കിപ്പിച്ചിരിക്കുകയാണ് നാട്ടുകാർ. കുടകിെൻറ സൗന്ദര്യം ആസ്വദിക്കാനെത്തിയ രണ്ട് യുവാക്കൾക്കാണ് മുട്ടൻപണി കിട്ടിയത്. ഇവർ യാത്രക്കിടെ പിസ കഴിച്ചശേഷം അതിെൻറ പെട്ടിയും മറ്റു അവശിഷ്ടങ്ങളും റോഡിലേക്ക് വലിച്ചെറിയുകയായിരുന്നു.
കുടക് ടൂറിസം ജനറൽ സെക്രട്ടറി മദെതിര തിമ്മയ്യ ഇത് കാണാനിടയായി. പെട്ടിയിൽ ഭക്ഷണം വാങ്ങിയതിെൻറ ബില്ലും അതിൽ യുവാവിെൻറ നമ്പറുമുണ്ടായിരുന്നു. ഇൗ സംഭവത്തിന് ദിവസങ്ങൾക്ക് മുമ്പ് കഡഗാഡലു ഗ്രാമപഞ്ചായത്തിെൻറ നേതൃത്വത്തിൽ ഇൗ പ്രദേശങ്ങൾ വൃത്തിയാക്കിയിരുന്നു. ഇവിടെയാണ് വീണ്ടും മാലിന്യം തള്ളിയത്.
തിമ്മയ്യ ഉടൻ തന്നെ ബില്ലിലെ നമ്പറിൽ വിളിച്ച് മാലിന്യം നീക്കാൻ ആവശ്യപ്പെട്ടു. എന്നാൽ, ഞങ്ങൾ 80 കിേലാമീറ്റർ അകലെയാണെന്നും അത് മാറ്റാൻ സാധ്യമല്ലെന്നും പറഞ്ഞു. തുടർന്ന് തിമ്മയ്യ ഇവരുടെ നമ്പർ പൊലീസിൽ ഏൽപ്പിച്ചു. ഒപ്പം സമൂഹ മാധ്യമങ്ങളിലൂടെ നമ്പർ പരസ്യപ്പെടുത്തി വിഡിേയായും ഇദ്ദേഹം പോസ്റ്റ് ചെയ്തു. ഇതോടെ യുവാക്കൾക്ക് നിരവധി ഫോൺകോളുകളാണ് വന്നത്. തുടർന്ന് ഇവർ 80 കിലോമീറ്റർ തിരികെയെത്തി മാലിന്യം നീക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.