ബംഗളൂരു: മൈസൂരു ദസറക്ക് എഴുന്നള്ളിക്കുന്ന ബലരാമ എന്ന ആനക്ക് വ്യാഴാഴ്ച രാത്രി വെടിയേറ്റ സംഭവത്തില്‍ തോട്ടമുടമ അറസ്റ്റില്‍. ബീമനക്കട്ടെ വനം വകുപ്പ് ക്യാമ്പിന് സമീപത്തെ തോട്ടത്തില്‍ വെച്ചാണ് വെടിയേറ്റത്. ആനയെ രാത്രിയായിട്ടും കാണാതായതിനെത്തുടര്‍ന്ന് നടത്തിയ തിരച്ചിലിനൊടുവില്‍ വെടിയേറ്റ നിലയില്‍ തോട്ടത്തില്‍ കണ്ടെത്തിയത്.
തോട്ടമുടമ അളലൂരു സ്വദേശി സുരേഷിനെ (44) വനം വകുപ്പ് ചോദ്യം ചെയ്തു. കാട്ടാനയാണെന്ന് തെറ്റിദ്ധരിച്ച് വെടിവെച്ചതാണെന്നാണ് ഇയാളുടെ മൊഴി. സുരേഷില്‍ നിന്ന് നാടന്‍ തോക്കും തിരകളും കണ്ടെത്തിയിട്ടുണ്ട്. ലൈസന്‍സുള്ള തോക്കാണിത്. മുന്‍ കാലിനും വയറിനും ഇടയിലാണ് ആനക്ക് വെടിയേറ്റത്. ആരോഗ്യനില നിലവില്‍ തൃപ്തികരമാണ്.
മൈസൂരു ദസറക്ക് 13 തവണ തിടമ്പേറ്റിയ ആനയാണിത്. 2011ന് ശേഷം ആരോഗ്യകാരണങ്ങളെത്തുടര്‍ന്ന് തിടമ്പേറ്റുന്നതില്‍ നിന്ന് ഒഴിവാക്കിയെങ്കിലും ദസറയോടനുബന്ധിച്ച എഴുന്നള്ളത്തിലെ സ്ഥിരസാന്നിധ്യമാണ് ബലരാമ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.