ഗൾഫിൽ നിന്നുള്ള പൊടിക്കാറ്റും ഡൽഹിയിലെ പുകമഞ്ഞിന് കാരണമാകുന്നു

ന്യൂഡൽഹി: രാജ്യതലസ്ഥാനമായ ഡൽഹിയിൽ  കനത്ത പുകമഞ്ഞുണ്ടായതിന് കാരണം കുൈവത്ത്, ഇറാൻ, സൗദി അറേബ്യ എന്നിവിടങ്ങളിൽ നിന്നുള്ള പൊടിക്കാറ്റും പാകിസ്താനിൽ നിന്നുള്ള മഞ്ഞും കാരണമാകുന്നതായി റിപ്പോർട്ട്. ശാസ്ത്രജ്ഞരാണ് പുകമഞ്ഞിന് പിന്നിലെ യഥാർഥ കാരണം കണ്ടെത്തിയതെന്ന് എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്യുന്നു. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് എല്ലാ വര്‍ഷവും ഇക്കാലയളവിൽ അന്തരീക്ഷത്തിന്‍റെ മുകളിലെ പാളിയിലൂടെ ഈ മേഖലയിലേക്ക് ശക്തമായ വായു സഞ്ചാരമുണ്ടാകാറുണ്ട്. പൊടികലര്‍ന്ന കാറ്റ് പാകിസ്താനിലൂടെ തണുത്ത അന്തരീക്ഷത്തില്‍ നിന്ന് ജലകണങ്ങള്‍ കൂടി സ്വീകരിച്ചാണ് ഇന്ത്യയിലെത്തുന്നതെന്നും ശാസത്രജ്ഞർ ചൂണ്ടിക്കാട്ടുന്നു. 

പഞ്ചാബിലെ കൃഷിസ്ഥലങ്ങളില്‍ വൈക്കോല്‍ കത്തിക്കുന്ന സമയമായതിനാൽ ഇതും പുകമഞ്ഞിന് കാരണമാകുന്നുണ്ട്. പുകമഞ്ഞിനെ തുടർന്ന് നിരവധി വാഹനാപകടങ്ങളാണ് ഡൽഹിയിൽ റിപ്പോർട്ട് ചെയ്യുന്നത്. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ഡൽഹി സർക്കാറിന് കഴിഞ്ഞ ദിവസം കത്തയച്ചിരുന്നു. സ്കൂളുകളിൽ രാവിലെ പുറത്തിറങ്ങിയുള്ള പഠനങ്ങളും കായിക മത്സരങ്ങളും ഒഴിവാക്കാനും ഡോക്ടർമാർ നിർദേശിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ സ്കൂളുകൾക്ക് ഞായറാഴ്ചവരെ ഡൽഹിയിലെ സർക്കാർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. 

രാവിലെ അത്യന്തം മലിനീകരിക്കപ്പെട്ട വായുവാണ് നേരിടേണ്ടി വരികയെന്നും നവംബർ 19നുള്ള ഡൽഹി മാരത്തൺ ഒഴിവാക്കണമെന്നും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്ക് അയച്ച കത്തിൽ മെഡിക്കൽ അസോസിയേഷൻ ആവശ്യപ്പെട്ടിരുന്നു.

Tags:    
News Summary - Dust From Kuwait, Fog From Pak, Brew Lethal Cocktail For Delhi-India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.