ന്യൂഡൽഹി: ഡൽഹി യൂനിവേഴ്സിറ്റി സ്റ്റുഡൻറ്സ് യൂനിയൻ (ഡി.യു.എസ്.യു) തെരഞ്ഞെടുപ്പ ിൽ നാലിൽ മൂന്നു സീറ്റുകളിൽ എ.ബി.വി.പിക്ക് ജയം. പ്രസിഡൻറ്, വൈസ് പ്രസിഡൻറ്, േജാ. സെക്ര ട്ടറി സ്ഥാനങ്ങൾ എ.ബി.വി.പി നേടിയപ്പോൾ സെക്രട്ടറി സ്ഥാനത്ത് എൻ.എസ്.യു.ഐക്കാണ് വിജയം.
ഇലക്ട്രോണിക് വോട്ടുയന്ത്രങ്ങളിൽ കൃത്രിമം കാട്ടിയെന്നതടക്കമുള്ള ആരോപണങ്ങളെ തുടർന്ന് വിവാദമായ തെരഞ്ഞെടുപ്പിൽ പ്രസിഡൻറ് സ്ഥാനത്ത് എ.ബി.വി.പി സ്ഥാനാർഥി അശ്വിത് ദാഹിയ ജയിച്ചത് 19,000ത്തിലേറെ വോട്ടിെൻറ ഭൂരിപക്ഷത്തിലാണ്.
തെരഞ്ഞെടുപ്പിൽ 39.90 ശതമാനം മാത്രമായിരുന്നു പോളിങ്. വൈസ് പ്രസിഡൻറ് സ്ഥാനത്ത് പ്രദീപ് തൻവാറിന് 8574 വോട്ടും ജോ. സെക്രട്ടറിയായി ശിവാംഗി ഖാർവാളിന് 2914 വോട്ടും ഭൂരിപക്ഷമുണ്ട്.
സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട എൻ.എസ്.യു.െഎയിലെ ആശിഷ് ലാംബക്ക് 2053 വോട്ടിെൻറ ഭൂരിപക്ഷമാണുള്ളത്. ഇടതുപിന്തുണയുള്ള ഒാൾ ഇന്ത്യ സ്റ്റുഡൻറ്സ് അസോസിയേഷനും (ഐസ) രംഗത്തുണ്ടായിരുന്നുവെങ്കിലും മൂന്നാംസ്ഥാനത്തായി. കഴിഞ്ഞവർഷം നടന്ന തെരെഞ്ഞടുപ്പിലും മൂന്ന് സീറ്റുകൾ എ.ബി.വി.പിക്കും ഒരു സീറ്റ് എൻ.എസ്.യുവിനുമായിരുന്നു ലഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.