ന്യൂഡൽഹി: ഡൽഹി സർവകലാശാല വിദ്യാർഥി യൂനിയൻ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് വിദ്യാർഥി സംഘടന എൻ.എസ്.യു.െഎക്ക് വൻ തിരിച്ചുവരവ്. കഴിഞ്ഞവർഷം മൂന്ന് പ്രധാന സ്ഥാനങ്ങളും കൈവശംവെച്ച എ.ബി.വി.പിക്ക് വൻ തിരിച്ചടി. പ്രസിഡൻറ്, വൈസ് പ്രസിഡൻറ് സ്ഥാനങ്ങൾ എൻ.എസ്.യു.െഎ നാലുവർഷത്തിന് ശേഷം എ.ബി.വി.പിയിൽ നിന്ന് തിരിച്ചുപിടിച്ചപ്പോൾ സെക്രട്ടറി, േജായൻറ് സെക്രട്ടറി സ്ഥാനങ്ങൾകൊണ്ട് എ.ബി.വി.പിക്ക് തൃപ്തിപ്പെടേണ്ടിവന്നു.
എൻ.എസ്.യു.െഎയുടെ േറാക്കി തുഷീദ് എ.ബി.വി.പി സ്ഥാനാർഥിയെ 1597 േവാട്ടിന് തോൽപിച്ച് പ്രസിഡൻറായി. 5162 വോട്ട് ലഭിച്ച നോട്ടയാണ് മൂന്നാമത്. കുനാൽ ഷെഹർവാത്ത് 175 വോട്ടിെൻറ ഭൂരിപക്ഷത്തിനാണ് എ.ബി.വി.പിയിൽനിന്ന് വൈസ് പ്രസിഡൻറ് സ്ഥാനം പിടിച്ചെടുത്തത്. ആദ്യ വോെട്ടണ്ണലിൽ ജോയൻറ് സെക്രട്ടറി സ്ഥാനത്തേക്കും എൻ.എസ്.യു.െഎയാണ് വിജയിച്ചതെങ്കിലും എ.ബി.വി.പിയുടെ ആവശ്യപ്രകാരം രണ്ടാമതും വോെട്ടണ്ണിയ അധികൃതർ എ.ബി.വി.പി സ്ഥാനാർഥി വിജയിച്ചുവെന്ന് പ്രഖ്യാപിച്ചു. ഫലപ്രഖ്യാപനം കോടതിയിൽ േചാദ്യംചെയ്യുമെന്ന് എൻ.എസ്.യു.െഎ വ്യക്തമാക്കി.
കേന്ദ്രഭരണത്തിെൻറ തണലിലും ഡൽഹി സർവകലാശാല വിദ്യാർഥി യൂനിയൻ തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടി എ.ബി.വി.പിക്കും ഒപ്പം ബി.ജെ.പിക്കും തിരിച്ചടിയാണ്. എസ്.എഫ്.െഎ, എ.െഎ.എസ്.എ (െഎസ) എന്നീ ഇടത് വിദ്യാർഥി സംഘടനകൾ ഒറ്റക്കാണ് മത്സരിച്ചത്. ഇതിൽ െഎസ സ്വാധീനം വെളിപ്പെടുത്തി രണ്ട് തസ്തികകളിൽ മൂന്നാം സ്ഥാനത്തും ഒന്നിൽ രണ്ടാം സ്ഥാനത്തും എത്തിയപ്പോൾ എസ്.എഫ്.െഎ പിന്നിലേക്ക് തള്ളപ്പെട്ടു.
വിദ്യാർഥികൾ മുഖംതിരിഞ്ഞ് നിന്ന വോെട്ടടുപ്പിൽ 43 ശതമാനം വോട്ട് മാത്രമാണ് രേഖപ്പെടുത്തിയത്. ചില സ്ഥാനങ്ങളിൽ നോട്ടയാണ് മൂന്നാമത്. നോട്ടക്ക് ലഭിച്ച സ്വീകാര്യത വ്യവസ്ഥാപിത വിദ്യാർഥി സംഘടനകളുടെ നിലപാടുകളോടുള്ള എതിർപ്പായാണ് വിലയിരുത്തുന്നത്. സെക്രട്ടറി സ്ഥാനം മഹാമേദ നഗർ 2804 വോട്ടിന് നിലനിർത്തിയപ്പോൾ ജോയൻറ് സെക്രട്ടറിയായി എ.ബി.വി.പിയുടെ മീനാക്ഷി മീന 2624 വോട്ടിന് വിജയിച്ചു. കോൺഗ്രസ് വൈസ് പ്രസിഡൻറ് രാഹുൽ ഗാന്ധി എൻ.എസ്.യു.െഎയെ അഭിനന്ദിച്ചു. വിജയികൾ കോൺഗ്രസ് പ്രസിഡൻറ് സോണിയ ഗാന്ധിയെ സന്ദർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.