ന്യൂഡല്‍ഹി: അന്തരിച്ച മുന്‍ കേന്ദ്രമന്ത്രിയും മുസ്ലിംലീഗ് അഖിലേന്ത്യ പ്രസിഡന്‍റുമായ ഇ. അഹമ്മദ് രാഷ്ട്രീയത്തിന് അതീതമായി എല്ലാവരുടെയും നല്ല സൃഹൃത്തും മതേതര ഇന്ത്യയുടെ മാതൃകാ പ്രതിനിധിയുമായിരുന്നെന്ന് കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്‍റണി. കറതീര്‍ന്ന മതവിശ്വാസിക്ക് എങ്ങനെ മതേതരമായി പ്രവര്‍ത്തിക്കാമെന്നതിന്‍െറ ഉത്തമ മാതൃകയാണ് ഇ. അഹമ്മദ്.
കേരള മുസ്ലിം കള്‍ചറല്‍ സെന്‍ററിന്‍െറ ആഭിമുഖ്യത്തില്‍ നടന്ന അനുശോചനയോഗത്തില്‍ സംസാരിക്കുകയായിരുന്നു ആന്‍റണി. അദ്ദേഹത്തിന് അന്ത്യസമയത്ത് ആശുപത്രിയില്‍ നേരിടേണ്ടിവന്ന ക്രൂരതയെക്കുറിച്ച് അന്വേഷണം നടക്കേണ്ടതുണ്ടെന്നും സത്യം പുറത്തുവരണമെന്നും ആന്‍റണി പറഞ്ഞു.
യോഗത്തില്‍ സംസാരിച്ച വിവിധ പാര്‍ട്ടികളുടെ നേതാക്കളെല്ലാം ആശുപത്രിയിലുണ്ടായ ദു$ഖകരമായ സംഭവത്തെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ടു.
സത്യം അറിയേണ്ടത് ജനങ്ങളുടെ അവകാശമാണെന്ന് രാജ്യസഭ ഉപാധ്യക്ഷന്‍ പി.ജെ. കുര്യന്‍ പറഞ്ഞു. മനുഷ്യത്വരഹിതമായ നടപടിയാണ് ആശുപത്രിയില്‍ ഉണ്ടായതെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ചൂണ്ടിക്കാട്ടി.
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വയലാര്‍ രവി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, സി.പി.ഐ നേതാവ് ഡി. രാജ, എം.പിമാരായ പി. കരുണാകരന്‍, എന്‍.കെ. പ്രേമചന്ദ്രന്‍ എന്നിവരും സംസാരിച്ചു. കെ.എം.സി.സിക്കുവേണ്ടി അഡ്വ. ഹാരിസ് ബീരാന്‍ ആമുഖ പ്രസംഗം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.