മഹാരാഷ്​ട്രയിൽ ഇനി അന്തർജില്ല യാത്രക്ക്​ പാസ്​ ആവശ്യമില്ല

മുംബൈ: അന്തർജില്ല യാത്രക്ക്​ ഇ പാസുകൾ വേണമെന്ന നിബന്ധന ഒഴിവാക്കി മഹാരാഷ്​ട്ര സർക്കാർ. സെപ്​തംബർ രണ്ടു മുതൽ സംസ്ഥാനത്തിനകത്ത്​ യാത്ര ചെയ്യാൻ നിയന്ത്രണമില്ല. സ്വകാര്യബസുകൾക്കും അന്തർജില്ലാ സർവീസ്​ നടത്താം.

മെട്രോ തുറന്ന്​ പ്രവർത്തിക്കില്ല. സ്​കൂളുകളും കോളജുകളും തുറന്നു പ്രവർത്തിക്കില്ലെന്നും സംസ്ഥാന ആഭ്യന്തരവകുപ്പ്​ മന്ത്രിഅനിൽ ദേശ്​മുഖ്​ അറിയിച്ചു.

ഇന്ത്യയിൽ ഏറ്റവും കൂടുതൽ കോവിഡ്​ രോഗികളും മരണങ്ങളും റിപ്പോർട്ട്​ ചെയ്​തത്​ മഹാരാഷ്​ട്രയിലാണ്​. സംസ്ഥാനത്ത്​ ഇതുവ​െര 7.5 ലക്ഷം പേർക്കാണ്​ കോവിഡ്​ സ്ഥിരീകരിച്ചത്​. 24583 പേർ മരിക്കുകയും ചെയ്​തു. നിലവിൽ 194399 പേരാണ്​ കോവിഡ്​ ചികിത്സയിലുള്ളത്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.