ഇ-ടിക്കറ്റ്​ വെയ്​റ്റിങ്​ ലിസ്​റ്റ്​ ആണെങ്കിലും ട്രെയിനിൽ കയറാം

ന്യൂഡൽഹി: ഇ-ടിക്കറ്റുള്ള വെയ്​റ്റിങ്​ ലിസ്​റ്റ്​ യാത്രക്കാർക്കും ട്രെയിനിൽ കയറുകയും ഒഴിവുള്ള ബെർത്തുകൾ ഉപയോഗിക്കു​കയും ചെയ്യാമെന്ന്​ സുപ്രീംകോടതി.  നേരത്തെ റെയിൽവേ സ്​റ്റഷനുകളിലെത്തി നേരിട്ട്​ ടിക്കറ്റ്​ ബുക്ക്​ ചെയ്യുന്നവർക്ക്​ മാത്രമായിരുന്നു ഇൗ സൗകര്യം അനുവദിച്ചിരുന്നത്​. ഇത്​ വിവേചനമാണെന്ന്​ ചൂണ്ടിക്കാട്ടിയാണ്​ സുപ്രീംകോടതിയുടെ നിർണായക ഉത്തരവ്​.

നേരിട്ട്​ ടിക്കറ്റ്​​ എടുക്കുന്നവ​രെ അപേക്ഷിച്ച്​ വെയ്​റ്റിങ്​ ലിസ്​റ്റിലുള്ള ഇ ടിക്കറ്റ്​ യാത്രക്കാരോടുള്ള റെയിൽവേയുടെ വിവേചനത്തിനെതിരെ  ഡൽഹി ഹൈകോടതിയാണ്​ ആദ്യം ഉത്തരവ്​ പുറപ്പെടുവിച്ചിരുന്നത്​. 2014ലായിരുന്നു ഡൽഹി ഹൈകോടതിയുടെ ഉത്തരവ്​. ഇതിനെതിരെ റെയിൽവേ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. റെയിൽവേയുടെ അപ്പീൽ തള്ളിയാണ്​​ ഇപ്പോൾ സുപ്രീംകോടതിയുടെ തീർപ്പുണ്ടായിരിക്കുന്നത്​. 

 പുതിയ നിബന്ധനപ്രകാരം റെയിൽവേ യാത്രയുടെ ഫൈനൽ ചാർട്ട്​ പുറത്തിറക്കു​േമ്പാൾ വെയിറ്റിങ്​ ലിസ്​റ്റിലുള്ളവരുടെ ഇ ടിക്കറ്റുകൾ റദ്ദാവില്ല. അവർക്ക്​ സ്​റ്റേഷനിലെത്തി ട്രെയിനിൽ  ബെർത്തുകളിൽ  ഒഴിവുണ്ടെങ്കിൽ യാത്ര തുടരനാവും. സുപ്രീംകോടതി അപ്പീൽ പരിഗണിച്ചപ്പോൾ  റെയിൽവേക്ക്​ വേണ്ടി അഭിഭാഷകരൊന്നും ഹാജരായിരുന്നില്ല. കേസ്​ രണ്ട്​ തവണ മാറ്റിവെച്ചപ്പോഴും ഇതായിരുന്നു സ്ഥിതി. തുടർന്നാണ്​  റെയിൽവേയുടെ ഹരജി തള്ളിയത്​.

Tags:    
News Summary - E-ticket Holders May Board Trains, Occupy Berths in Cases of 'No Show' as SC Junks Railways' Appeal-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.