മുംബൈ: തെൻറ വാഹനത്തിൽ നിന്ന് 91 ലക്ഷം രൂപ പിടിച്ചെടുത്ത സംഭവത്തിൽ പ്രതികരണവുമായി മഹാരാഷ്ട്ര സഹകരണ വകുപ്പ് മന്ത്രിയും സോളാപൂർ ബി.ജെ.പി എം.എൽ.എയുമായ സുഭാഷ് ദേശ്മുഖ്. ഇൻകംടാക്സിെൻറ ഏത് അന്വേഷണവും നേരിടാൻ തയാറെന്ന് മന്ത്രി ദേശ്മുഖ് മാധ്യമങ്ങളോട് പ്രതികരിച്ചു.
കരിമ്പ് തോട്ടത്തിലെ ജീവനക്കാർക്ക് ശമ്പളം നൽകുന്നതിനായാണ് നോട്ടുകൾ കൊണ്ടുപോയതെന്നും പണത്തിന് വ്യക്തമായ രേഖകളുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പണം ഒരു ബാങ്കിൽ നിന്നും മറ്റൊരു ബാങ്കിലേക്ക് മാറ്റാൻ കൊണ്ടുപോകവെയാണ് അന്വേഷണ ഉദ്യോഗസ്ഥർ മന്ത്രിയുടെ വാഹനത്തിൽ നിന്നും അസാധുവായ 1000 രൂപ നോട്ടുകൾ പിടിച്ചെടുത്തത്.
ബാങ്കിെൻറയും കരിമ്പ് ഫാക്ടറിയുടെയും ഉടമസ്ഥനായ സുഭാഷ് ചാരിറ്റി പ്രവർത്തനങ്ങളും നടത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.