ന്യൂഡൽഹി: ആഭ്യന്തര കലാപം രൂക്ഷമായതിനെ തുടർന്ന് ലിബിയൻ തലസ്ഥാനമായ ട്രിപളിയിലു ള്ള ഇന്ത്യക്കാരോട് ഉടൻ രാജ്യം വിടാൻ കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ആവശ്യ പ്പെട്ടു.
ട്രിപളിയിലെ അവസ്ഥ വഷളായിരിക്കുകയാണ്. ഇപ്പോൾ വിമാനത്താവളം തുറന്നി ട്ടുണ്ട്. നിങ്ങളുടെ സുഹൃത്തുക്കളോ ബന്ധുക്കളോ ട്രിപളിയിലുണ്ടെങ്കിൽ ഉടൻ മടങ്ങാൻ ആവശ്യപ്പെടുക. അവരെ പിന്നീട് രക്ഷിക്കാൻ കഴിഞ്ഞെന്ന് വരില്ല -സുഷമ സ്വരാജ് ട്വീറ്റ് ചെയ്തു. ലിബിയൻ സർക്കാറിനെതിരെ യുദ്ധം പ്രഖ്യാപിച്ച ജനറൽ ഖലീഫ ഹഫ്താറിെൻറ വിമത സൈന്യം ട്രിപളി വളഞ്ഞ സാഹചര്യത്തിലാണ് ഉടൻ മടങ്ങാൻ ഇന്ത്യക്കാരോട് സുഷമ സ്വരാജ് ആവശ്യപ്പെട്ടത്.
500 ഇന്ത്യക്കാർ ഇപ്പോഴും ട്രിപളിയിലുണ്ടെന്നാണ് കരുതുന്നത്. വിമത സൈന്യം നഗരം വളഞ്ഞതിനെത്തുടർന്ന് വിമാനത്താവളം അടച്ചിട്ടിരുന്നു. സംഘർഷാവസ്ഥക്ക് അൽപം അയവു വന്ന സാഹചര്യത്തിലാണ് അവിടത്തെ വിമാനത്താവളം തുറന്നിരിക്കുന്നത്. രണ്ടാഴ്ചക്കിടെ ട്രിപളിയിലും പരിസരപ്രദേശങ്ങളിലും 200ൽ അധികം പേരാണ് മരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.