പഞ്ചാബിൽ 3.2 തീവ്രതയിൽ ഭൂചലനം

ചണ്ഡീഗഡ്: പഞ്ചാബിൽ റിക്ടർ സ്കെയിലിൽ 3.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടു. ബുധനാഴ്ച പുലർച്ചെ 1.13ഓടെയാണ് ഭൂചലനമെന്ന് ദേശീയ ഭൂചലന നിരീക്ഷണ കേന്ദ്രം അറിയിച്ചു. ആർക്കെങ്കിലും പരിക്കോ മറ്റ് നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.

പഞ്ചാബിലെ രൂപ്നഗറിന് 10 കിലോമീറ്റർ ആഴത്തിലാണ് ഭൂചലന പ്രഭവകേന്ദ്രം. 

രണ്ടു ദിവസം മുമ്പ് നേപ്പാളിലുണ്ടായ ശക്തമായ ഭൂചലനത്തിന്‍റെ പ്രകമ്പനം ഡൽഹിയിലും അനുബന്ധ മേഖലയിലും അനുഭവപ്പെട്ടിരുന്നു. നവംബർ ആറിന് വൈകീട്ട് 4.40 ഓടെയാണ് പ്രകമ്പനം അനുഭവപ്പെട്ടത്. നേപ്പാളിൽറിക്ടർ സ്കെയിലിൽ 5.6 തീവ്രതയനുഭവപ്പെട്ട ഭൂചലനമുണ്ടായതിന് പിന്നാലെയാണ് ഇന്ത്യയിലും പ്രകമ്പനം അനുഭവപ്പെട്ടത്. 

നവംബർ മൂന്നിന് നേപ്പാളിലുണ്ടായ ശക്തമായ ഭൂചലനത്തിൽ 157 പേരാണ് മരിച്ചത്. 2015നു ശേഷം നേപ്പാളിലുണ്ടായ ശക്തമായ ഭൂചലനമാണിത്.

Tags:    
News Summary - Earthquake in Punjab: Quake of Magnitude 3.2 on Richter Scale Hits Rupnagar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.