കൊൽക്കത്ത: പശ്ചിമബംഗാളിൽ ഒമ്പത് ലോക്സഭ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് 19ന് നടക്കാനിരിക്കെ പരസ്യപ് രചാരണം വെട്ടിക്കുറച്ച് തെരഞ്ഞെടുപ്പ് കമീഷൻ. കഴിഞ്ഞ ദിവസം ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത് ഷായുടെ റാലിയിൽ വ്യാപ ക സംഘർഷം ഉണ്ടായതിനെ തുടർന്നാണ് കമീഷൻെറ നടപടി.
ഭരണഘടനയിലെ 324ാം വകുപ്പ് പ്രകാരമാണ് പ്രചാരണം വെട്ടിക്കുറിച്ചിരിക്കുന്നത്. വെള്ളിയാഴ്ച അവസാനിക്കേണ്ട പരസ്യപ്രചാരണമാണ് നാളെ രാത്രി 10 മണിക്ക് അവസാനിപ്പിക്കാൻ കമീഷൻ ഉത്തരവിട്ടിരിക്കുന്നത്. ദുംദും, ബരാസാത്, ബാസിർഗാട്ട്, ജയനഗർ, മാതുർപുർ, ഡയമണ്ട് ഹാർബർ, ജാദവ്പൂർ, ദക്ഷിണ കൊൽക്കത്ത, ഉത്തര കൊൽക്കത്ത എന്നീ മണ്ഡലങ്ങളിലാണ് മെയ് 19ന് വോട്ടെടുപ്പ് നടക്കുന്നത്.
ചരിത്രത്തിലാദ്യമായാണ് തെരഞ്ഞെടുപ്പ് കമീഷൻ ഇത്തരമൊരു നടപടിയെടുക്കുന്നത്. കഴിഞ്ഞ ദിവസം അമിത് ഷായുടെ റാലിക്കിടെ വ്യാപക ആക്രമണമാണ് ബി.ജെ.പി പ്രവർത്തകർ പശ്ചിമബംഗാളിൽ അഴിച്ചുവിട്ടത്. ബംഗാളിലെ സാമൂഹിക പരിഷ്കർത്താവായ ഈശ്വര ചന്ദ്ര വിദ്യാസാഗറിൻെറ പ്രതിമയും അക്രമത്തിനിടെ തകർത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.