ന്യൂഡൽഹി: രാജ്യത്തെ അഭിസംബോധന ചെയ്ത് ഉപഗ്രഹവേധ മിസൈൽ പരീക്ഷണ വിവരം പ്രഖ്യാപിച്ച് പ്രധാനമന ്ത്രി നരേന്ദ്രമോദി നടത്തിയ പ്രസംഗം ചട്ടലംഘനമാണോയെന്ന കാര്യത്തിൽ തെരഞ്ഞെടുപ്പ് കമീഷൻെറ തീരുമാനം ഇന്നുണ്ട ാകും.
അതേസമയം, മോദി തൻെറ പ്രസംഗത്തിൽ അദ്ദേഹത്തിൻെറ പാർട്ടിയുടെ പേര് പരാമർശിക്കുകയോ വോട്ട് അഭ്യർത്ഥി ക്കുകയോ ചെയ്തിട്ടില്ലെന്നതിനാൽ അദ്ദേഹത്തിന് ക്ലീൻ ചിറ്റ് ലഭിക്കാനാണ് സാധ്യതയെന്നാണ് സൂചന. തെരഞ്ഞെടുപ്പ് കമീഷനിലെ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. എന്നാൽ സർക്കാർ മാധ്യമസ്ഥാപനങ്ങൾ മോദിയുടെ പ്രഖ്യാപനം ഉചിതമല്ലാത്ത തരത്തിൽ ഉപയോഗിച്ചിട്ടുണ്ടോ എന്ന കാര്യം തെരഞ്ഞെടുപ്പ് കമീഷൻ പരിശോധിക്കുന്നുണ്ട്. ദൂരദർശനോടും ആകാശവാണിയോടും ഇക്കാര്യത്തിൽ കമീഷൻ വിശദീകരണം തേടിയിരുന്നു.
ഉപഗ്രഹവേധ മിസൈൽ പരീക്ഷണ വിവരം പ്രധാനമന്ത്രി പ്രഖ്യാപിച്ചത് പെരുമാറ്റച്ചട്ട ലംഘനമാണോ എന്ന കാര്യം പരിശോധിക്കാൻ തെരഞ്ഞെടുപ്പ് കമീഷൻ പ്രത്യേക സമിതിയെ നിയോഗിച്ചിരുന്നു. തെരഞ്ഞെടുപ്പ് കമീഷൻ ഒാഫീസർമാർ അടങ്ങിയ സമിതിയെയാണ് ഇക്കാര്യം പരിശോധിക്കാൻ നിയോഗിച്ചത്.
ബഹിരാകാശ, പ്രതിരോധ ശാസ്ത്രജ്ഞർ ജനങ്ങളെ അറിയിക്കേണ്ട കാര്യം സ്വയം ഏറ്റെടുത്ത് ദേശസുരക്ഷയുടെ കാവലാളെന്ന നിലയിൽ അവതരിപ്പിക്കാൻ പ്രധാനമന്ത്രി ശ്രമിച്ചുവെന്ന് കുറ്റപ്പെടുത്തി വിവിധ പ്രതിപക്ഷ പാർട്ടികൾ തെരഞ്ഞെടുപ്പ് കമീഷനെ സമീപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.