അഭിമുഖം: രാഹുലിന്​ തെരഞ്ഞെടുപ്പ് കമ്മീഷ​െൻറ നോട്ടീസ്​; ചാനലിനെതിരെ കേസ്​

ന്യൂഡൽഹി: ഗുജറാത്ത്​ രണ്ടാംഘട്ട തെരഞ്ഞെടുപ്പ്​ പ്രചാരണം അവസാനിച്ചതിന്​ ശേഷം ടെലിവിഷൻ ചാനലിന്​ അഭിമുഖം നൽകിയ സംഭവത്തിൽ കോൺഗ്രസ്​ നിയുക്ത അധ്യക്ഷൻ രാഹുൽ ഗാന്ധിക്ക്​ തെരഞ്ഞെടുപ്പ്​ കമീഷ​​െൻറ നോട്ടീസ്​. രാഹുൽ തെരഞ്ഞെടുപ്പ്​ പെരുമാറ്റചട്ടം ലംഘനം നടത്തിയെന്ന്​ ചൂണ്ടിക്കാട്ടിയാണ്​ കമീഷൻ നോട്ടീസ്​ അയച്ചിരിക്കുന്നത്​. പരസ്യപ്രചരണം അവസാനിച്ച ശേഷം ചാനലിന്​ അഭിമുഖം നൽകിയതിൽ വിശദീകരണം നൽകിയില്ലെങ്കിൽ നടപടിയുണ്ടാകുമെന്ന്​ നോട്ടീസിൽ വ്യക്തമാക്കുന്നു. 

തെരഞ്ഞെടുപ്പ്​ പെരുമാറ്റ ചട്ടപ്രകാരം വോ​െട്ടടുപ്പിന്​ 48 മണിക്കൂര്‍ മുമ്പ് മാധ്യമങ്ങള്‍ക്ക് അഭിമുഖം നല്‍കുന്നതിനും മറ്റു പ്രചരണപരിപാടികൾക്കും നിയന്ത്രണമുണ്ട്.  എന്നാല്‍ ഇത്​ ലംഘിച്ചാണ്​ ബുധനാഴ്​ച രാഹുൽ ഗുജറാത്തി ചാനലിന്​ അഭിമുഖം നൽകിയത്​. രാഹുലി​​െൻറ അഭിമുഖം പ്രാദേശിക ചാനൽ സംപ്രേക്ഷണം ചെയ്​തതോടെ ദേശീയ മാധ്യമങ്ങടക്കമുള്ളവരും അത്​ പ്രക്ഷേപണം ചെയ്​തു. തുടർന്ന്​ രാഹുൽ പെരുമാറ്റചട്ട ലംഘനം നടത്തിയെന്നാരോപിച്ച്​ ബി.ജെ.പി തെരഞ്ഞെടുപ്പ്​ കമീഷന്​ പരാതി നൽകുകയായിരുന്നു. 

അഭിമുഖം ​സംപ്രേക്ഷണം ചെയ്​ത ടെലിവിഷൻ ചാനലുകൾക്കെതിരെ കേസെടുക്കാനും ​ തെരഞ്ഞെടുപ്പ്​ കമീഷൻ ഉത്തരവിട്ടു. 
അതേസമയം, ബുധനാഴ്​ച വൈകിട്ട്​ വ്യാപാര സംഘടനയായ ഫിക്കിയുടെ പരിപാടിയിൽ പ​െങ്കടുത്ത്  സംസാരിച്ച പ്രധാനമന്ത്രി നരേന്ദ്ര​മോദിക്കെതിരെയും കമീഷൻ കേസെടുക്കണമെന്ന്​ കോൺഗ്രസ്​ ആവശ്യപ്പെട്ടിട്ടുണ്ട്​. 

Tags:    
News Summary - EC Issues Notice to Rahul Gandhi Over Gujarat Interview; What About PM Modi, Asks Congress- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.