ന്യൂഡൽഹി: തെരഞ്ഞെടുപ്പ് ചടങ്ങൾ ലംഘിച്ച് വോട്ടിങ് യന്ത്രങ്ങൾ ട്രക്കിൽ കൊണ്ടുപോയ സംഭവത്തിൽ വാരാണസി എ.ഡി.എമ്മിനെതിരെ തെരഞ്ഞെടുപ്പ് കമീഷൻ നടപടിക്ക് ഉത്തരവിട്ടു. എ.ഡി.എമ്മിനെ വോട്ടെണ്ണൽ ഡ്യൂട്ടിയിൽനിന്ന് മാറ്റി നിർത്താൻ തെരഞ്ഞെടുപ്പ് കമീഷൻ ഉത്തർപ്രദേശ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർക്ക് നിർദേശം നൽകിയതായാണ് വിവരം.
വാരാണസിയിൽ നിന്ന് വോട്ടിങ് യന്ത്രങ്ങൾ കടത്തിക്കൊണ്ടുപോയെന്ന് എസ്.പി നേതാവ് അഖിലേഷ് യാദവ് ആരോപിച്ചിരുന്നു. തുടർന്നാണ് തെരഞ്ഞെടുപ്പ് കമീഷൻ വിഷയത്തിൽ ഇടപെട്ടത്. വാരാണസിയിലെ വോട്ടെണ്ണൽ കേന്ദ്രത്തിൽനിന്ന് ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങൾ കടത്തുവെന്നാണ് അഖിലേഷ് യാദവ് ആരോപിച്ചത്. ഉത്തര്‍പ്രദേശില്‍ ബി.ജെ.പി പരാജയപ്പെടാന്‍ സാധ്യതയുള്ള മണ്ഡലങ്ങളിലെ വോട്ടെണ്ണല്‍ മന്ദഗതിയിലാക്കാന്‍ ഉന്നത ഉദ്യോഗസ്ഥര്‍ ജില്ല മജിസ്‌ട്രേറ്റുമാര്‍ക്ക് നിര്‍ദേശം നല്‍കിയതായും അഖിലേഷ് ആരോപിച്ചിരുന്നു.
സ്ഥാനാർഥികളെ അറിയിക്കാതെയാണ് ജില്ല മജിസ്ട്രേറ്റ് വോട്ടിങ് യന്ത്രങ്ങൾ കടത്തിയതെന്നു തെരഞ്ഞെടുപ്പ് കമീഷൻ പരിശോധിക്കണമെന്നും അഖിലേഷ് ആവശ്യപ്പെട്ടിരുന്നു. ട്രക്കിൽ വോട്ടെണ്ണൽ യന്ത്രങ്ങൾ കടത്തുന്നതിന്‍റെ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. എന്നാൽ, വോട്ടെണ്ണൽ ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകാനാണ് വോട്ടിങ് യന്ത്രങ്ങൾ കൊണ്ടുപോയതെന്നും ഇവ തെരഞ്ഞെടുപ്പിന് ഉപയോഗിച്ചില്ലെന്നുമാണ് എ.ഡി.എമ്മിന്‍റെ വിശദീകരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.