അമേത്തിയിൽ കോൺഗ്രസ് ബൂത്ത് പിടിത്തമെന്ന ആരോപണം തള്ളി തെരഞ്ഞെടുപ്പ് കമീഷൻ

ലഖ്നോ: അമേത്തിയിൽ കോൺഗ്രസ് ബൂത്ത് പിടിക്കുന്നുവെന്ന ബി.ജെ.പി സ്ഥാനാർഥി സ്മൃതി ഇറാനിയുടെ ആരോപണം തള്ളി തെരഞ്ഞെ ടുപ്പ് കമീഷൻ. ഇതിന് തെളിവായി സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്ന വിഡിയോ അടിസ്ഥാന രഹിതമാണെന്നും ഉത്തർപ്രദേശ് തെരഞ്ഞെടുപ്പ് കമീഷൻ ഒാഫീസർ വെങ്കടേശ്വർലു അറിയിച്ചു.

പരാതി ലഭിച്ചപ്പോൾ തന്നെ അമേത്തിയിലെ വിവിധ പാർട്ടിയുടെ ബൂത്ത് ഏജന്‍റുമാരോടും ഉദ്യോഗസ്ഥരോടും കമീഷൻ ഇക്കാര്യം അന്വേഷിച്ചു. ഇതേതുടർന്ന് വിഡിയോ കെട്ടിച്ചമച്ചതാണെന്ന് വ്യക്തമായി. എന്നാൽ ആരോപണത്തിൽ കൂടുതൽ അന്വേഷണം നടക്കുന്നുണ്ടെന്നും വെങ്കടേശ്വർലു അറിയിച്ചു.

കഴിഞ്ഞ ദിവസമാണ് ബൂത്ത് പിടിത്തമെന്ന ആരോപണവുമായി സ്മൃതി ഇറാനി രംഗത്തെത്തിയത്. ഇതിന് തെളിവായി വിഡിയോയും അവർ ട്വിറ്ററിലൂടെ പുറത്തുവിട്ടിരുന്നു.

Tags:    
News Summary - EC Rubbishes Smriti Irani's Charges of Booth Capturing-India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.