മോദിക്കെതിരെ വ്യാജ പരാമർശം; കെജ്രിവാളിനും പ്രിയങ്ക ​ഗാന്ധിക്കും തെരഞ്ഞെടുപ്പ് കമീഷൻ്റെ നോട്ടീസ്

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വ്യാജ പരാമർശം നടത്തിയതിന് ആം ആദ്മി പാർട്ടി നേതാവ് അരവിന്ദ് കെജ്രിവാളിനും കോൺ​ഗ്രസ് നേതാവ് പ്രിയങ്ക ​ഗാന്ധിക്കും തെരഞ്ഞെടുപ്പ് കമീഷന്റെ നോട്ടീസ്. ബി.ജെ.പി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ഇവരുവരോടും കാരണം വ്യക്തമാക്കണമെന്നും കമീഷൻ വ്യക്തമാക്കി.

ആം ആദ്മി പാർട്ടിയുടെ ഒദ്യോ​ഗിക എക്സ് അക്കൗണ്ടിൽ പങ്കുവെച്ച പോസ്റ്റിനെ അടിസ്ഥാനപ്പെടുത്തിയായിരുന്നു കെജ്രിവാളിന് നോട്ടീസ് അയച്ചത്. മോദിയും അദാനിയുമുള്ള വീഡിയോയായിരുന്നു ആം ആദ്മി പാർട്ടി പങ്കുവെച്ചത്. പ്രധാനമന്ത്രി ജനങ്ങൾക്ക് വേണ്ടിയല്ല മറിച്ച് വ്യവസായികൾക്ക് വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്നും വീഡിയോക്കൊപ്പം കുറിച്ചിരുന്നു.

ഐ.ടി നിയമത്തിലെ 66 എ വകുപ്പ് പ്രകാരം പാർട്ടിക്കെതിരെ നടപടിയെടുക്കണമെന്നായിരുന്നു ബി.ജെ.പിയുടെ ആവശ്യം. എന്നാൽ 2015ലെ ശ്രേയ സിം​ഗാൽ കേസിൽ ഈ വകുപ്പ് സുപ്രീം കോടതി മരവിപ്പിച്ചിരുന്നു.

തെരഞ്ഞെടുപ്പ് പ്രചരണ റാലിക്കിടെ പ്രധാനമന്ത്രിയെ കുറിച്ച് നടത്തിയ പരാമർശങ്ങൾ ചൂണ്ടിക്കാട്ടിയാണ് പ്രിയങ്ക ​ഗാന്ധിക്ക് കാരണം കാണിക്കൽ നോട്ടീസ് അയച്ചത്. 

Tags:    
News Summary - EC sends notice to Priyanka gandhi and Kejriwal for false statements against Modi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.