നിർബന്ധിത ഇ-മൈഗ്രേറ്റ്​ രജിസ്​ട്രേഷൻ ഒഴിവാക്കി

അബൂദബി: ഗൾഫ്​ ഉൾപ്പെടെ 18 രാജ്യങ്ങളിൽ തൊഴിൽ വിസയിലുള്ള ഇന്ത്യക്കാർ നിർബന്ധമായും ഇ^മൈഗ്രേറ്റ്​ പ്ലാറ്റ്​​േഫാമിൽ രജിസ്​റ്റർ ചെയ്യണമെന്ന നിർദേശം ഇന്ത്യൻ സർക്കാർ പിൻവലിച്ചു. എമിഗ്രേഷൻ ക്ലിയറൻസ്​ ആവശ്യമില്ലാത്ത (ഇ.സി.എൻ.ആർ) പാസ്​പോർട്ട്​ ഉടമകൾക്കും രജിസ്​ട്രേഷൻ നിർബന്ധമാക്കി നവംബർ 14ന്​ പുറത്തിറക്കിയ സർക്കുലറാണ്​ റദ്ദാക്കിയത്​. ഇതു സംബന്ധിച്ച്​ ജനറൽ എമിഗ്രൻറ്​സ്​ ജോയൻറ്​ സെക്രട്ടറി^​െപ്രാട്ടക്​ടർ ജനറൽ വിവിധ രാജ്യങ്ങളിലെ എംബസികൾക്ക്​ പുതിയ സർക്കുലർ അയച്ചു.

ഇ^മൈഗ്രേറ്റ് രജിസ്​ട്രേഷൻ നടത്തുന്നതിനുള്ള പ്രയാസം അറിയിച്ചുകൊണ്ട്​ ഇ.സി.എൻ.ആർ പാസ്​പോർട്ട്​ ഉടമകൾ ഉ​ൾപ്പെടെയുള്ളവരിൽനിന്ന്​ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിന്​ ലഭിച്ച പരാതികൾ പരിഗണിച്ച്​ നിർബന്ധിത രജിസ്​ട്രേഷൻ ഒഴിവാക്കിയിട്ടുണ്ടെന്നാണ്​ പുതിയ സർക്കുലറിൽ പറയുന്നത്​. അതേസമയം, സ്വന്തം ഇഷ്​ട​പ്രകാരം രജിസ്​റ്റർ ചെയ്യാവുന്നതാണെന്നും സർക്കുലർ വ്യക്​തമാക്കുന്നു.

ഡിസംബർ 31ന്​ ശേഷം യു.എ.ഇ, സൗദി അറേബ്യ, കുവൈത്ത്​, ഒമാൻ, ഖത്തർ, ബഹ്​റൈൻ, അഫ്​ഗാനിസ്​താൻ, ഇന്തോനേഷ്യ, ഇറാഖ്​, ജോർഡൻ, ലബനാൻ, ലിബിയ, മലേഷ്യ, സുഡാൻ, ദക്ഷിണ സുഡാൻ, സിറിയ, തായ്​ലൻഡ്​, യമൻ തുടങ്ങിയ രാജ്യങ്ങളിൽ തൊഴിൽവിസയിലുള്ളവർ ഇന്ത്യയിൽനിന്ന്​ അതത്​ രാജ്യങ്ങളിലേക്ക്​ യാത്ര പുറപ്പെടുന്നതിന്​ 24 മണിക്കൂർ മു​െമ്പങ്കിലും ഇ^മൈഗ്രേറ്റ്​ പോർട്ടലിൽ രജിസ്​റ്റർ ചെയ്​തിരിക്കണമെന്നായിരുന്നു നിർദേശം. രജിസ്​റ്റർ ചെയ്യാത്തവരെ ജനുവരി ഒന്നു മുതൽ ഇന്ത്യയിലെ വിമാനത്താവളങ്ങളിൽ നിന്നും മടക്കി അയക്കുമെന്നും വ്യക്​തമാക്കിയിരുന്നു.

വിദേശത്ത്​ ജോലി ചെയ്യുന്നവർ നാട്ടിൽ വന്ന്​ മടങ്ങും മുമ്പ്​ രജിസ്​ട്രേഷൻ പൂർത്തിയാക്കണം. രജിസ്​ട്രേഷൻ ഇന്ത്യയിൽ നിന്ന്​ സാധിക്കുമായിരുന്നുമില്ല. ഇൗ നിർദേശത്തിൽ പ്രവാസലോകത്ത്​ പ്രതിഷേധവും ആശങ്കയുമുണ്ടായിരുന്നു. ട്രാവൽസ്​ ഉടമകൾ സുപ്രീംകോടതിയെ സമീപിക്കാനും നീക്കം നടത്തിയിരുന്നു. ഇതിനിടെയാണ്​ രജിസ്​ട്രേഷൻ നിർബന്ധമല്ലെന്ന പുതിയ സർക്കുലർ അയച്ചത്​.

Tags:    
News Summary - ECNR Registration-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.