ന്യൂഡൽഹി: അന്തർദേശീയ സാമ്പത്തിക മേഖലയിൽ ഉലച്ചിൽ സംഭവിക്കുമ്പോഴും ഇന്ത്യയുടെ സാമ്പത്തിക അടിത്തറ ഭദ്രമാണെന് ന് കേന്ദ്ര ഇലക്ട്രോണിക്സ്, വിവരസാങ്കേതിക വകുപ്പ് മന്ത്രി രവിശങ്കർ പ്രസാദ്. ഇലക്ട്രോണിക്സ് കമ്പനി സി.ഇ.ഒമാർ പങ് കെടുത്ത ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു മന്ത്രി.
സാമ്പത്തിക കമ്മി, നാണയപ്പെരുപ്പം, വിദേശ നിക്ഷേപം, തുടങ്ങി ഏത് കാര്യം പരിശോധിച്ചാലും ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ ദൃഢത കാണാനാവും. കേന്ദ്ര സർക്കാറിന്‍റെ നയപരമായ ഇടപെടലുകൾ രാജ്യത്തെ നിക്ഷേപസൗഹൃദമാക്കിയിരിക്കുകയാണ്. പുതിയ നികുതി പരിഷ്കാരങ്ങളും മന്ത്രി സൂചിപ്പിച്ചു.
ഇലക്ട്രോണിക് ഉൽപന്ന നിർമാണത്തിന്‍റെ ആഗോള കേന്ദ്രമായി ഇന്ത്യ മാറുമെന്നും രവിശങ്കർ പ്രസാദ് പറഞ്ഞു.
രാഷ്ട്രീയ സ്ഥിരതയുടെ ഒരു സമുദ്രമാണ് ഇന്ത്യ. ഒരു ജനാധിപത്യ, അഴിമതി രഹിത സർക്കാറാണ് ഇവിടെയുള്ളത്. ദീർഘവീക്ഷണമുള്ള, ലോകം ബഹുമാനിക്കുന്ന നേതാവാണ് ഇന്ത്യയെ നയിക്കുന്നതെന്നും രവിശങ്കർ പ്രസാദ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.