ന്യൂഡൽഹി: രാജ്യത്തെ അടുത്ത വർഷത്തെ സാമ്പത്തിക വളർച്ച 6.75 ശതമാനം മുതൽ 7.5 ശതമാനം വരെയായിരിക്കുമെന്ന് സാമ്പത്തിക സർവേ റിപ്പോർട്ട് . കാർഷിക മേഖലയിൽ 4.1 ശതമാനം വളർച്ചയുണ്ടാകുമെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. സാർവത്രിക അടിസ്ഥാന വരുമാന പദ്ധതി നടപ്പിലാക്കാനും സാമ്പത്തിക സർവേ നിർദ്ദേശിക്കുന്നുണ്ട്.
രാജ്യത്ത് തൊഴിൽ നഷ്ടമുണ്ടാകില്ല. അഴിമതി കുറയും. കാർഷിക മേഖലയിൽ വിലത്തകർച്ചയുണ്ടാവും. ബാങ്ക് പലിശ നിരക്കുകൾ കുറയും, റിയൽ എസ്റ്റേറ്റ് മേഖലയിലും വിലയിടിയും എന്നിവയെല്ലാമാണ് സാമ്പത്തിക സർവേ റിപ്പോർട്ടിലെ മറ്റ് പ്രധാന പരാമർശങ്ങൾ.
ദാരിദ്ര്യ രേഖക്ക് താഴെയുള്ളവരുടെ എണ്ണം അര ശതമാനം കുറക്കാനും സർക്കാർ ലക്ഷ്യമിടുന്നു. പണപ്പെരുപ്പം നിയന്ത്രണ വിധേയമാണെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. നോട്ട് പിൻവലിക്കൽ മുലം സമ്പദ്വ്യവസ്ഥയിൽ താൽകാലികമായി പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും ദീർഘകാലത്തിൽ ഇത് ഗുണകരമാവുമെന്നും സർവേ പറയുന്നു. സർക്കാറിെൻറ എല്ലാവിധ ധനസഹായങ്ങളും ബാങ്ക് വഴി നൽകാനും നിർദ്ദേശമുണ്ട്. നോട്ട് പിൻവലിക്കൽ മൂലമുണ്ടായിട്ടുള്ള പ്രശ്നങ്ങൾ എപ്രിൽ മാസത്തിൽ പരിഹരിക്കാൻ കഴിയുമെന്നും സാമ്പത്തിക സർവേ പ്രത്യാശ പ്രകടിപ്പിച്ചു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.