ന്യൂഡൽഹി: മദ്യനയ കേസിൽ അഞ്ചാം തവണയും ചോദ്യംചെയ്യലിനു വിളിപ്പിച്ചിട്ടും ഹാജരാകാത്ത ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ കോടതിയെ സമീപിച്ച് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇ.ഡി).
കെജ്രിവാൾ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും ചോദ്യം ചെയ്യലിന് ഹജരാകുന്നില്ലെന്നും ചൂണ്ടിക്കാട്ടിയാണ് റൂസ് അവന്യൂ കോടതിയിൽ ഇ.ഡി ഹരജി നൽകിയത്. ഹരജി കോടതി ബുധനാഴ്ച പരിഗണിക്കും. കഴിഞ്ഞയാഴ്ചയാണ് കേസിൽ ഇ.ഡി കെജ്രിവാളിന് അഞ്ചാമതും സമൻസ് അയച്ചത്. നേരത്തെ, നാല് തവണ സമൻസ് അയച്ചിട്ടും ഹാജരായിരുന്നില്ല. സമൻസ് നിയമവിരുദ്ധമാണെന്നാണ് കെജ്രിവാളും ആം ആദ്മി പാർട്ടിയും പറയുന്നത്.
കെജ്രിവാളിനെ അറസ്റ്റ് ചെയ്യാനാണ് നരേന്ദ്ര മോദിയുടെ നീക്കമെന്ന് ആം ആദ്മി പാർട്ടി ആരോപിച്ചിരുന്നു. നേരത്തെ നവംബർ രണ്ട്, ഡിസംബർ 21, ജനുവരി മൂന്ന്, ജനുവരി 18 തീയതികളിൽ സമൻസ് അയച്ചെങ്കിലും കെജ്രിവാൾ ചോദ്യം ചെയ്യലിന് ഹാജരായിരുന്നില്ല. ഡൽഹി സർക്കാറിന്‍റെ മദ്യനയ കേസുമായി ബന്ധപ്പെട്ടുള്ള കള്ളപ്പണം വെളുപ്പിക്കൽ സംബന്ധിച്ച് വിവരങ്ങൾ തേടുന്നതിനാണ് ഇ.ഡി മുഖ്യമന്ത്രിയെ വിളിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.