ന്യൂഡൽഹി: കമ്പനിയുടെ പേരിൽ 25,000 കോടിയുടെ ബാങ്ക് ലോൺ തട്ടിപ്പ് നടത്തിയ ആളെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അറസ്റ്റ് ചെയ്തു.
ആം ടെക് ഗ്രൂപ് എന്ന കമ്പനിയുടെ പ്രമോട്ടറും ഡയറക്ടറുമായ അരവിന്ദ് ധം എന്നയാളാണ് കഴിഞ്ഞദിവസം അറസ്റ്റിലായത്. ബുധനാഴ്ച കോടതിയിൽ ഹാജരാക്കിയ ഇയാളെ ഇന്നലെ ഏഴ് ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
കമ്പനിക്ക് അനുവദിച്ച ബാങ്ക് ലോൺ തുക വകമാറ്റുകയും സാമ്പത്തിക വഞ്ചന നടത്തുകയും ചെയ്തുവെന്നാണ് കേസ്. സംഭവത്തിൽ കമ്പനിക്കെതിരെ സുപ്രീംകോടതിയിൽ പൊതുതാൽപര്യ ഹരജി വന്നിരുന്നു. തുടർന്നാണ്, വിഷയം അന്വേഷിക്കാൻ ഇ.ഡിയെ ചുമതലപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.