ന്യൂഡൽഹി: 750 കോടി രൂപയുടെ ബാങ്ക് വായ്പതട്ടിപ്പ് കേസിൽ നെതർലൻഡ്സിലെ ഹസദ് ഫുഡ് കമ്പനി ജീവനക്കാരനായിരുന്ന സായ് ചന്ദ്രശേഖർ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിെൻറ (ഇ.ഡി) പിടിയിൽ.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ ഏഴു ദിവസം ഇ.ഡിയുടെ കസ്റ്റഡിയിൽ വിട്ടു.
മറ്റൊരു കമ്പനിക്ക് കോടികളുടെ വായ്പ സംഘടിപ്പിച്ച് നൽകാൻ സ്വന്തം കമ്പനിയെ ചന്ദ്രശേഖർ വഞ്ചിക്കുകയായിരുെന്നന്ന് ഡൽഹി പൊലീസിെൻറ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം പറയുന്നു. ബുഷ് ഫുഡ്സ് ഒാവർസീസ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനി ഡയറക്ടർമാരായ വീർകരൺ അവസ്തി, വിനോദ് സിരോഹി, കെ.പി.എം.ജി ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്നിവർക്കെതിരെയാണ് ഹസദ് കമ്പനിയുടെ പരാതിയിൽ ആദ്യം ഡൽഹി പൊലീസ് അന്വേഷണം തുടങ്ങിയത്.
ഹസദ് കമ്പനിയെ ജാമ്യക്കാരാക്കി വീർകരണും വിനോദ് സിരോഹിയും ചേർന്ന് ബാങ്കുകളുടെ കൺസോർട്ടിയത്തിൽനിന്ന് 750 കോടി രൂപ വായ്പ സംഘടിപ്പിക്കുകയായിരുന്നു.
തങ്ങളുടെ കമ്പനിയുടെ ആസ്തിയും വരുമാനവും പെരുപ്പിച്ച് കാണിച്ചാണ് ഹസദ് കമ്പനിയെ ബുഷ് ഓവർസീസ് ജാമ്യക്കാരാക്കിയത്. ബുഷ് കമ്പനിയുടെ ആസ്തി വിവരങ്ങൾ വിലയിരുത്താൻ ചുമതലപ്പെടുത്തിയ ഹസദ് കമ്പനി ജീവനക്കാരനായിരുന്ന സായ് ചന്ദ്രശേഖർ വീർ കരൺ, വിനോദ് സിരോഹി എന്നിവരുമായി ഒത്തുകളിക്കുകയായിരുെന്നന്നാണ് കണ്ടെത്തൽ.
ഇതിന് പ്രതിഫലമായി ചന്ദ്രശേഖറിന് 20.79 കോടി രൂപയാണ് വീർ കരൺ നൽകിയത്. ഈ തുകയിൽനിന്ന് ഒരു ഭാഗം ഉപയോഗപ്പെടുത്തി ചന്ദ്രശേഖർ ബംഗളൂരു ഇന്ദിരനഗറിൽ സ്വത്ത് വാങ്ങിയതായും കണ്ടെത്തി. കേസിനെ തുടർന്ന് മുംബൈയിലെ ചന്ദ്രശേഖറിെൻറ സ്വത്തും ഇ.ഡി കണ്ടുകെട്ടി. ഏഴുകോടി രൂപയുടെ ബാങ്ക് ബാലൻസും മരവിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.