790 കോടിയുടെ ബാങ്ക്​ വായ്​പ  തട്ടിപ്പ്​: സുഭിക്ഷ ഉടമ പിടിയിൽ

ചെ​ന്നൈ: 790 കോ​ടി രൂ​പ​യു​ടെ ബാ​ങ്ക്​ വാ​യ്​​പ ത​ട്ടി​പ്പ്​​കേ​സി​ൽ സു​ഭി​ക്ഷ സൂ​പ്പ​ർ​മാ​ർ​ക്ക​റ്റ്​ ശൃം​ഖ​ല ഉ​ട​മ ആ​ർ. സു​ബ്ര​ഹ്​​മ​ണ്യ​ൻ റി​മാ​ൻ​ഡി​ൽ. 
എ​ൻ​ഫോ​ഴ്​​സ്​​െ​മ​ൻ​റ്​ ഡ​യ​റ​ക്​​ട​റേ​റ്റ്​ അ​റ​സ്​​റ്റ്​ ചെ​യ്​​ത ഇ​യാ​ളെ ചെ​ന്നൈ ​മെ​േ​​ട്രാ​പോ​ളി​റ്റ​ൻ മ​ജി​സ്​​ട്രേ​റ്റ്​ കോ​ട​തി ഏ​ഴ്​ ദി​വ​സ​ത്തേ​ക്ക്​ ജു​ഡീ​ഷ്യ​ൽ ക​സ്​​റ്റ​ഡി​യി​ൽ റി​മാ​ൻ​ഡ്​ ചെ​യ്​​തു. സാ​മ്പ​ത്തി​ക പ്ര​ശ്​​ന​ങ്ങ​ളെ തു​ട​ർ​ന്ന്​ സു​ഭി​ക്ഷ ക​മ്പ​നി​യു​െ​ട ചി​ല്ല​റ വി​ൽ​പ​ന കേ​ന്ദ്ര​ങ്ങ​ൾ അ​ട​ച്ചു​പൂ​ട്ടി​യി​രു​ന്നു. 

വ​ൻ​കി​ട വാ​യ്​​പ​ക​ൾ​ക്കാ​യി ഒ​രു​കൂ​ട്ടം ബാ​ങ്കു​ക​ൾ ചേ​ർ​ന്ന്​ രൂ​പം ന​ൽ​കു​ന്ന ബാ​ങ്ക്​ ക​ൺ​സോ​ർ​ട്യ​ത്തി​ൽ നി​ന്നാ​ണ്​ ഇ​യാ​ൾ​ക്ക്​ 790 ​േകാ​ടി രൂ​പ വാ​യ്​​പ ല​ഭി​ച്ച​ത്. തു​ട​ർ​ച്ചാ​യി തി​രി​ച്ച​ട​വ്​ മു​ട​ങ്ങി​യ​തി​നെ തു​ട​ർ​ന്ന്​ വാ​യ്​​പ തി​രി​ച്ചു​പി​ടി​ക്ക​ൽ കേ​സു​ക​ൾ കൈ​കാ​ര്യം ചെ​യ്യു​ന്ന അ​പ്പ​ലേ​റ്റ്​ ട്രൈ​ബ്യൂ​ണ​ൽ കേ​സ്​ എ​ടു​ത്തി​രു​ന്നു. ​ബാ​ങ്ക്​ ഒാ​ഫ്​ ബ​േ​റാ​ഡ​യു​ടെ ചെ​ന്നൈ കോ​ർ​പ​റേ​റ്റ്​ ഫി​നാ​ൻ​ഷ്യ​ൽ സ​ർ​വി​സ്​ ​ശാ​ഖ​യി​ൽ​നി​ന്ന്​ 77 കോ​ടി രൂ​പ​യ​ു​ടെ വാ​യ്​​പ ത​ട്ടി​പ്പ്​​കേ​സി​ൽ സി.​ബി.​െ​എ ഇ​യാ​ൾ​ക്കെ​തി​രെ മു​മ്പ്​ കേ​സെ​ടു​ത്തി​രു​ന്നു. 

വ്യാ​പാ​രം വി​പു​ലീ​ക​രി​ക്കാ​ൻ ല​ഭ്യ​മാ​ക്കി​യ വാ​യ്​​പ ഇ​യാ​ൾ വ​ക​മാ​റ്റി ചെ​ല​വ​ഴി​ക്കു​ക​യാ​യി​രു​ന്നു. 2002ൽ ​ക​ള്ള​പ്പ​ണം ത​ട​യ​ൽ നി​യ​മ​പ്ര​കാ​ര​മെ​ടു​ത്ത മ​റ്റൊ​രു കേ​സും നി​ല​വി​ലു​ണ്ട്. ക​മ്പ​നി​യി​ൽ മു​ത​ൽ മു​ട​ക്കി​യ പ​ല​ർ​ക്കാ​യി 150ഒാ​ളം കോ​ടി രൂ​പ ന​ൽ​കാ​ത്ത​തി​ന്​ സാ​മ്പ​ത്തി​ക കു​റ്റാ​ന്വേ​ഷ​ണ വി​ഭാ​ഗം എ​ടു​ത്ത കേ​സി​ലും ഇ​യാ​ൾ നി​യ​മ​ന​ട​പ​ടി ​േന​രി​ടു​ന്നു​ണ്ട്.
ഇ​തി​നി​ടെ സു​ബ്ര​ഹ്​​മ​ണ്യ​​​െൻറ​യും കു​ടും​ബാം​ഗ​ങ്ങ​ളു​ടെ​യും കൈ​വ​ശ​മു​ള്ള നാ​ല​ര കോ​ടി​യു​ടെ സ്വ​ത്തു​ക്ക​ൾ എ​ൻ​ഫോ​ഴ്​​സ്​​െ​മ​ൻ​റ്​ ക​ണ്ടു​കെ​ട്ടി.

Tags:    
News Summary - ED arrests Subhiksha founder in ₹790 crore bank fraud case-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.