ശിവകുമാർ ഇന്നുതന്നെ ഹാജരാകണമെന്ന് ഇ.ഡി

ബംഗളൂരു: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ കൂടുതൽ സമയം ചോദിച്ച് കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡി.കെ. ശിവകുമാർ നൽകിയ അപേക്ഷ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇ.ഡി) തള്ളി. ഇതോടെ ഒക്ടോബർ ഏഴിന് തന്നെ ശിവകുമാർ ഹാജരാകണം.

കോൺഗ്രസിന്‍റെ ഭാരത് ജോഡോ യാത്ര കർണാടകയിൽ പര്യടനം നടത്തുന്നതിനാൽ ഹാജരാകാൻ ഒക്ടോബർ 21 വരെ സമയം ചോദിച്ചാണ് അദ്ദേഹം അപേക്ഷ നൽകിയിരുന്നത്. വെള്ളിയാഴ്ച ഹാജരാകണോ എന്ന് നേതാക്കളുമായി കൂടിയാലോചിച്ച് തീരുമാനിക്കുമെന്ന് ശിവകുമാർ പറഞ്ഞു. 

Tags:    
News Summary - ED asked Shivakumar to appear today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.