ന്യൂഡൽഹി: വിദേശത്ത് കഴിയുന്ന മതപ്രഭാഷകൻ സാകിർ നായികിെൻറ കുടുബാംഗങ്ങളുടെ 16.40 കോടി രൂപയുടെ സ്വത്ത് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം (ഇ.ഡി) കണ്ടുകെട്ടി. കള്ളപ്പണം വെ ളുപ്പിക്കുന്നത് തടയുന്ന നിയമപ്രകാരമാണ് നടപടിയെന്ന് ഇ.ഡി. വാർത്താകുറിപ്പിൽ പറഞ്ഞു. മുംബൈ, പുണെ എന്നിവിടങ്ങളിൽ രജിസ്റ്റർ ചെയ്ത സ്വത്തുക്കളാണ് ഇടക്കാല ഉത്തരവിലുടെ കണ്ടുകെട്ടിയത്.
മുംബൈയിലെ ഫാത്തിമ ഹൈറ്റ്സ്, ആഫിയ ൈഹറ്റ്സ് തുടങ്ങിയവ ഇതിലുൾപ്പെടും. നായികിെൻറ ഭാര്യ, മകൻ, മറ്റു ബന്ധുക്കൾ എന്നിവരുടെ പേരിൽ സ്വത്ത് വാങ്ങിയ പണത്തിെൻറ ഉറവിടം, ഭൂമി, കെട്ടിടം എന്നിവയുടെ യഥാർഥ ഉടമകൾ തുടങ്ങിയവയെ കുറിച്ച് ഇ.ഡി. അന്വേഷിച്ചിരുന്നു. നായികിനും മറ്റുമെതിരെ എൻ.െഎ.എ 2017 ഒക്ടോബർ 26ന് കോടതിയിൽ നൽകിയ കുറ്റപത്രം അനുസരിച്ചാണ് എൻഫോഴ്സ്മെൻറ് അന്വേഷണം ഏറ്റെടുത്തത്.
മതവികാരം ഇളക്കിവിടകയും മറ്റു വിഭാഗങ്ങൾക്കിടയിൽ മതവൈരം സൃഷ്ടിച്ചുവെന്നുമാണ് നായികനെതിരായ ആരോപണം. അദ്ദേഹത്തിെൻറ സ്ഥാപനമായ ഇസ്ലാമിക് റിസർച് ഫൗണ്ടേഷെൻറ അടക്കം 50.49 കോടിയുടെ സ്വത്തുക്കൾ മൂന്നുതവണയായി പിടിച്ചെടുത്തിട്ടുണ്ട്. സാകിർ നായിക് മലേഷ്യയിലാണ് കഴിയുന്നതെന്ന് ഇ.ഡി. അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.