ആപ് മന്ത്രി സത്യേന്ദ്ര ജെയിന്‍റെ 4.81 കോടി രൂപ ഇ.ഡി കണ്ടുകെട്ടി

ന്യൂഡൽഹി: ആം ആദ്മി പാർട്ടി നേതാവും കെജ്രിവാൾ മന്ത്രിസഭയിലെ പ്രധാനിയുമായ സത്യേന്ദ്ര ജെയിന്‍റെ 4.81 കോടിയുടെ സ്വത്തുക്കൾ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇ.ഡി) കണ്ടുകെട്ടി. കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട വകുപ്പുകളുടെ അടിസ്ഥാനത്തിലാണ് സ്വത്ത് കണ്ടുകെട്ടിയതെന്ന് ഇ.ഡി അറിയിച്ചു. സത്യേന്ദ്ര ജെയിന്‍റെ കുടുംബാംഗങ്ങളുടെ ഉടമസ്ഥതയിലുള്ള നാല് കമ്പനികളുടെയും കുടുംബാംഗങ്ങളുടെയും പേരി‌ലുണ്ടായിരുന്ന സ്വത്തുക്കളും ഇ.ഡി. പിടിച്ചെടുത്തിട്ടുണ്ട്.

2015-16 കാലഘട്ടത്തിൽ സത്യേന്ദ്ര ജെയിൻ ജനപ്രതിനിധിയായിരിക്കെ ക്രമക്കേട് നട‌ത്തിയെന്നാണ് ഇ.ഡി ആരോപണം. ഹവാല ഇടപാടുകളിലൂടെ കൊ‌ൽക്കത്ത കേന്ദ്രമായ കമ്പനിയിൽ നിന്നു ലഭിച്ച 4.81 കോടി രൂപ കടലാസ് ക‌മ്പനിയുടെ പേരിലേക്കു മാറ്റി. ഇത് ഉപയോഗിച്ചു സ്ഥലം വാങ്ങുകയും കൃഷി സ്ഥ‌ലം വാങ്ങാൻ എടുത്തിരുന്ന വായ്പ തിരിച്ചടക്കാൻ ഉപയോഗിക്കുകയും ചെയ‌്തുവെന്നും ഇ.ഡി പറയുന്നു. ആരോഗ്യം, ഊർജം, ആഭ്യന്തരം, പൊതുമരാമത്ത്, നഗരവികസനം, ജല വകുപ്പുകൾ കൈകാര്യം ചെയ്യുന്ന സത്യേന്ദ്ര ജെയിൻ കെജ്രിവാളിന്‍റെ വിശ്വസ്തനാണ്.

Tags:    
News Summary - ED Attaches Assets Worth Rs 4.81 Crore Linked to Delhi Minister Satyendra Jain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.