നടി ജാക്വലിൻ ഫെർണാണ്ടസിന്‍റെ ഏഴു കോടിയുടെ സ്വത്തുക്കൾ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇ.ഡി) കണ്ടുകെട്ടി. ബിസിനസ്സുകാരൻ സുകേഷ് ചന്ദ്രശേഖരൻ ഉൾപ്പെട്ട തട്ടിപ്പു കേസിലാണ് ഇ.ഡിയുടെ നടപടി. തട്ടിപ്പിലൂടെ ലഭിച്ച പണം ഉപയോഗിച്ച് സുകേഷ് ജാക്വലിന് 5.71 കോടിയുടെ സമ്മാനങ്ങൾ വാങ്ങി നൽകിയതായി ഇ.ഡി കണ്ടെത്തിയിരുന്നു.
കൂടാതെ, ജാക്വലിന്‍റെ അടുത്ത ബന്ധുക്കൾക്ക് 1,73,000 യു.എസ് ഡോളറും 27,000 ആസ്ട്രേലിയൻ ഡോളറും കൈമാറിയിട്ടുണ്ട്. സ്ഥിരം നിക്ഷേപം ഉൾപ്പെടെയുള്ള നടിയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്.
രാഷ്ട്രീയക്കാരനായ ടി.ടി.വി ദിനകരൻ ഉൾപ്പെട്ട അഞ്ച് വർഷം പഴക്കമുള്ള തട്ടിപ്പ് കേസിലും സുകേഷ് ഇപ്പോൾ പ്രതിയാണ്.
അഭ്യന്തര, നിയമ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരെന്ന വ്യാജേന ഡൽഹി ബിസിനസ്സുകാരന്‍റെ ഭാര്യയിൽനിന്ന് 215 കോടി തട്ടിയെടുത്ത കേസിൽ കഴിഞ്ഞവർഷം സുകേഷിനെ ഇ.ഡി അറസ്റ്റ് ചെയ്തിരുന്നു. കേസിൽ ജാക്വലിനെ വിളിച്ചുവരുത്തി ഏഴു മണിക്കൂർ ചോദ്യം ചെയ്തിരുന്നു.
പത്തു കോടി വിലപിടിപ്പുള്ള സമ്മാനങ്ങൾ സുകേഷ് ജാക്വലിന് കൈമാറിയതായി കേസിലെ കുറ്റപത്രത്തിൽ പറയുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.