റാണാ അയൂബിന്റെ 1.77 കോടി രൂപ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് കണ്ടുകെട്ടി

ന്യൂഡൽഹി: റാണാ അയൂബിന്റെ 1.77 കോടി രൂപ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് കണ്ടുകെട്ടി. അന്താരാഷ്ട്ര മാധ്യമമായ വാഷിംഗ്ടണ്‍ പോസ്റ്റ് കോളമിസ്റ്റാണ് റാണാ അയൂബ്. കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ടാണ് ഇ.ഡി നടപടി. കാമ്പയിനുകളുടെ ആവശ്യത്തിന് വേണ്ടിയുള്ള തുക വഴിമാറ്റി ചിലവഴിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.

റാണ അയൂബിന്‍റെയും കുടുംബത്തിന്‍റെയും പേരിൽ സ്ഥിരനിക്ഷേപവും ബാങ്ക് ബാലൻസും അറ്റാച്ച് ചെയ്യാൻ പണം വെളുപ്പിക്കൽ ഇ.ഡി താൽക്കാലിക ഉത്തരവ് പുറപ്പെടുവിച്ചു. 2021 സെപ്റ്റംബറിലെ ഗാസിയാബാദ് പൊലീസ് രജിസ്റ്റർ ചെയ്ത എഫ്‌.ഐ.ആറിന്‍റെ അടിസ്ഥാനത്തിലാണ് നടപടി.

മൂന്ന് കാമ്പയിനുകള്‍ക്ക് വേണ്ടി സംഭാവന സ്വീകരിക്കുന്നതിന് വ്യക്തിഗത അക്കൗണ്ട് ഉപയോഗിച്ചതായി ഇ.ഡി ഉദ്യോഗസ്ഥര്‍ ആരോപിച്ചു.

Tags:    
News Summary - ED attaches Rs 1.77 crore of Rana Ayyub in money laundering case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.