ഇ.ഡി കേസ്​: സിദ്ദീഖ്​ കാപ്പന്‍റെ ജാമ്യാപേക്ഷ 29ലേക്ക്​ മാറ്റി

ന്യൂ​ഡ​ൽ​ഹി: ഉ​ത്ത​ർ​പ്ര​ദേ​ശ്​ ജ​യി​ലി​ൽ ക​ഴി​യു​ന്ന മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ സി​ദ്ദീ​ഖ്​ കാ​പ്പ​നെ​തി​രെ ക​ള്ള​പ്പ​ണ നി​രോ​ധ​ന നി​യ​മ​പ്ര​കാ​രം എ​ൻ​ഫോ​ഴ്​​സ്​​മെ​ന്‍റ്​ ഡ​യ​റ​ക്​​ട​റേ​റ്റ്​ (ഇ.​ഡി) എ​ടു​ത്ത കേ​സ്​ നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ൽ മോ​ച​നം നീ​ളു​ന്നു. ഇ.​ഡി കേ​സി​ൽ സി​ദ്ദീ​ഖി​ന്‍റെ ജാ​മ്യാ​പേ​ക്ഷ പ​രി​ഗ​ണി​ക്കാ​നി​രു​ന്ന ബെ​ഞ്ച്​ വെ​ള്ളി​യാ​ഴ്ച ചേ​ർ​ന്നി​ല്ല. തു​ട​ർ​ന്ന്​ മ​റ്റൊ​രു ബെ​ഞ്ചി​ന്​ ​ കേ​സ്​ കൈ​മാ​റി. തി​ങ്ക​ളാ​ഴ്ച പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന്​ സി​ദ്ദീ​ഖി​ന്‍റെ അ​ഭി​ഭാ​ഷ​ക​ർ ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും അ​ടു​ത്ത വ്യാ​ഴാ​ഴ്ച​യാ​ണ് ​കേ​സ്​​ ലി​സ്റ്റ്​ ചെ​യ്തി​രി​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച കേ​സ്​ കോ​ട​തി പ​രി​ഗ​ണി​​ച്ച​പ്പോ​ൾ ഡ​ൽ​ഹി​യി​ൽ​നി​ന്ന് അ​ഡീ​ഷ​ന​ൽ​ സോ​ളി​സി​റ്റ​ർ ജ​ന​റ​ൽ എ​ത്തേ​ണ്ട​തു​ണ്ടെ​ന്ന്​ ഇ.​ഡി മ​റു​പ​ടി ന​ൽ​കി​യ​തി​നെ തു​ട​ർ​ന്ന്​ വെ​ള്ളി​യാ​ഴ്ച​യി​ലേ​ക്കു​ മാ​റ്റു​ക​യാ​യി​രു​ന്നു.

യു.​എ.​പി.​എ കേ​സി​ൽ സി​ദ്ദീ​ഖി​ന്​ സു​പ്രീം​കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ചെ​ങ്കി​ലും ഇ.​ഡി കേ​സി​ൽ​കൂ​ടി ജാ​മ്യം ല​ഭി​ച്ചാ​ലേ ​ ജ​യി​ൽ​മോ​ചി​ത​നാ​കാ​ൻ ക​ഴി​യൂ. 45,000 രൂ​പ അ​ക്കൗ​ണ്ടി​ൽ വ​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ്​ ​ഇ.​ഡി കേ​സ്​. എ​ന്നാ​ൽ, ഈ ​പ​ണം സി​ദ്ദീ​ഖ്​ താ​മ​സി​ച്ചി​രു​ന്ന ഡ​ല്‍ഹി ജ​ങ്പു​ര​യി​ലെ ഫ്ലാ​റ്റി​ന​ടു​ത്തു​ള്ള കാ​ഷ് ഡെ​പ്പോ​സി​ങ് മെ​ഷീ​ന്‍ വ​ഴി സി​ദ്ദീ​ഖ്​ ത​ന്നെ നി​ക്ഷേ​പി​ച്ച​താ​ണെ​ന്ന്​ അ​ദ്ദേ​ഹ​ത്തി​ന്റെ അ​ഭി​ഭാ​ഷ​ക​ന്‍ ചൂ​ണ്ടി​ക്കാ​ട്ടി. യു.​എ.​പി.​എ കേ​സി​ൽ ല​ഖ്നോ മു​ൻ വി.​സി രൂ​പ്​​രേ​ഖ വ​ർ​മ അ​ട​ക്കം ര​ണ്ടു​ യു.​പി സ്വ​ദേ​ശി​ക​ൾ ജ​യി​ലി​ലെ​ത്തി ഒ​പ്പി​ട്ടു ന​ൽ​കി​യ​തോ​ടെ മോ​ച​ന​ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യി.

Tags:    
News Summary - ED case: Siddique Kappan's bail application postponed to 29

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.