പി.എം.എൽ.എ കേസ്: 96 ശതമാനത്തിലും പ്രതികൾ ശിക്ഷിക്കപ്പെട്ടെന്ന് ഇ.ഡി; ഇതുവരെ ശിക്ഷിച്ചത് 45 പേരെ മാത്രം

ന്യൂഡൽഹി: കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമുള്ള കേസുകളിൽ 96 ശതമാനത്തിലും പ്രതികൾ ശിക്ഷിക്കപ്പെട്ടെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. നിയമം നിലവിൽ വന്ന് 17 വർഷം തികയുന്നവേളയിലാണ് ഇ.ഡി കണക്കുകൾ പുറത്ത് വിട്ടത്.

25 കേസുകളിലാണ് ഇതുവരെ വിചാരണ പൂർത്തിയായത്. ഇതിൽ 24 എണ്ണത്തിലും പ്രതികൾ ശിക്ഷിക്കപ്പെട്ടു. 45 പേരാണ് ഇതുവരെ നിയമപ്രകാരം ശിക്ഷിക്കപ്പെട്ടതെന്നും ഇ.ഡി വ്യക്തമാക്കി. 2005ന് ശേഷം 5906 കേസുകളാണ് നിയമപ്രകാരം രജിസ്റ്റർ ചെയ്തത്. ഇതിൽ 24 കേസുകളിൽ പ്രതികളെ ശിക്ഷിച്ചു. 1,142 കേസുകളിലാണ് കുറ്റപത്രം നൽകിയത്.

2002ൽ കൊണ്ടുവന്ന കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമം 2005ലാണ് നിലവിൽ വന്നത്. 2019ൽ നരേന്ദ്ര മോദി സർക്കാർ നിയമത്തിൽ ഭേദഗതി വരുത്തി. ഇതോടെ ഗൗരവമായ സാമ്പത്തിക കുറ്റകൃത്യങ്ങൾ അന്വേഷിക്കാൻ ഇ.ഡിക്ക് സാധിക്കുമെന്നായിരുന്നു കേ​ന്ദ്രസർക്കാർ വിശദീകരണം. പക്ഷേ നിയമം ദുരുപയോഗം ചെയ്യുകയാണെന്ന വിമർശനം പ്രതിപക്ഷം നിരന്തരം ഉന്നയിച്ചിരുന്നു. അതേസമയം, മൂന്ന് ശതമാനം കേസുകളിൽ മാത്രമാണ് ജനപ്രതിനിധികളോ മുൻ ജനപ്രതിനിധികളോ പ്രതികളായതെന്നും ഇ.ഡി വ്യക്തമാക്കുന്നു.

Tags:    
News Summary - ED claims its conviction rate in money laundering cases is 96% – but there’s a catch

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.